പത്തനംതിട്ടയുടെ അഭിമാനം നിയ ശങ്കരത്തിൽ സിനിമയിൽ സജീവമാകുന്നു.

പത്തനംതിട്ടയുടെ അഭിമാനം നിയ ശങ്കരത്തിൽ സിനിമയിൽ സജീവമാകുന്നു.

മോഡലായി കരിയർ ആരംഭിച്ച യുവനടിയാണ് നിയ
ശങ്കരത്തിൽ. പല പ്രമുഖ സ്ഥാപനങ്ങളുടെ പരസ്യങ്ങളിലും നിയ അഭിനയിച്ചു.പരസ്യചിത്രങ്ങളിലെ അഭിനയത്തോടൊപ്പം മലയാളം, തമിഴ്, തെലുങ്ക്  സിനിമ മേഖലകളിൽ
പ്രവർത്തിക്കുന്നു. 

" ലോയർ വിശ്വനാഥ്   " എന്ന തെലുങ്ക് സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. 
ഈ ഓണക്കാലത്ത്  റിലീസ് ചെയ്യുന്ന വിനയൻ സംവിധാനം ചെയ്ത  " പത്തൊൻപതാം നൂറ്റാണ്ടിൽ " വേലുത്ത എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ  നിയ അവതരിപ്പിക്കുന്നു.  

ഷൈൻ ടോം ചാക്കോ നായകനായ " ബൂമറാങ് "ലും, ആർ.ജെ. ബാലാജിയുടെ തമിഴ് ചിത്രത്തിലും അഭിനയിച്ചു.
ഇന്ദ്രൻസ് പ്രധാന വേഷത്തിൽ  അഭിനയിക്കുന്ന പുതിയ ചിത്രത്തിലും നിയ ശങ്കരത്തിൽ അഭിനയിക്കുന്നു. 

നിയ അഭിനയിക്കുന്ന രണ്ട്  സിനിമകൾ സെപ്റ്റംബറിൽ  തീയേറ്ററുകളിൽഎത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

2022ലെ കണക്ക് അനുസരിച്ച് ഇൻസ്റ്റാഗ്രാമിൽ 25.4 Kഅധികം ഫോളോവേഴ്സ് ഉണ്ട്. 

സിനിമ മേഖലയിൽ മികച്ച
അവസരങ്ങൾ നിയ ശങ്കരത്തിലിനെ തേടി എത്തും. 

സലിം പി. ചാക്കോ .
cpK desK.

1 comment:

Powered by Blogger.