" ആകാശത്തിനു താഴെ " .'പുലിജന്മം', 'നമുക്കൊരേ ആകാശം', 'ഇരട്ട ജീവിതം', എന്നീ ചലച്ചിത്രങ്ങള്‍ക്കു ശേഷം ദേശിയ പുരസ്‌കാര ജേതാവ് എം ജി വിജയ്,അമ്മ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച്, നവാഗതനായ ലിജീഷ് മുല്ലേഴത്ത് സംവിധാനം ചെയ്യുന്ന  'ആകാശത്തിനു താഴെ' എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സിജി പ്രദീപ് നായികയാവുന്ന ഈ ചിത്രത്തില്‍ കലാഭവന്‍ പ്രജോദ്, തിരു, കണ്ണൂര്‍ വാസൂട്ടി, രമാദേവി, ദേവനന്ദ രതീഷ്, മായാസുരേഷ്, മീനാക്ഷി മഹേഷ്, പ്രതാപന്‍ കെ എസ്, എം ജി വിജയ്, ഷെറിന്‍ അജിത്, ഷാജി പട്ടിക്കര, അരുണ്‍ ജി, പ്രേംകുമാര്‍ ശങ്കരന്‍, പളനിസാമി അട്ടപ്പാടി, സവിദ് സുധന്‍, അജയ് വിജയ്, ശ്യാം കാര്‍ഗോസ്, വിനോദ് ഗാന്ധി, ജോസ് പി റാഫേല്‍, ടി എന്‍ ബിജു, താര നായര്‍, ഡോ. അശ്വതി, ഫ്രാന്‍സി ഫ്രാന്‍സിസ്, ശ്രീകേഷ് വെള്ളാനിക്കര, മധു കാര്യാട്ട്, എം സി തൈക്കാട്, ജയന്തന്‍ വെള്ളാന്ത്ര തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നു.
വളരെ കാലികപ്രസക്തവും സാമൂഹികരാഷ്ട്രീയ വിഷയങ്ങളെ കേന്ദ്രീകരിക്കുന്നതുമായ ശക്തമായ പ്രമേയം ദശൃവല്‍ക്കരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ പ്രദീപ് മണ്ടൂര്‍ എഴുതുന്നു.
 ഷാന്‍ പി റഹ്മാന്‍  ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം- ബിജിബാല്‍, എഡിറ്റിങ്- സന്ദീപ് നന്ദകുമാര്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, കലാസംവിധാനം- ഇന്ദുലാല്‍ കാവീട്, മുഖ്യ സഹ സംവിധാനം- രവി വാസുദേവ്, സഹ സംവിധാനം- ഹരി വിസ്മയം, സംവിധാന സഹായികള്‍- അനസ് അബ്ദുള്ള, പ്രവീണ്‍ ഫ്രാന്‍സിസ്, സ്വരൂപ് പദ്മനാഭന്‍, വിനയ് വിജയ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- നസീര്‍ കൂത്തുപറമ്പ്, ഫിനാന്‍സ് ഇന്‍ ചാര്‍ജ്- ബിനോയ് ജോഷ്വാ കരിമ്പനയ്ക്കല്‍, വസ്ത്രാലങ്കാരം- അരവിന്ദ് കെ ആര്‍, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, വരികള്‍- ലിജിസോന വര്‍ഗ്ഗീസ്, ലൊക്കേഷന്‍ മാനേജര്‍- ഷൈജു പൂമല, നിശ്ചല ഛായാഗ്രഹണം- സലീഷ് പെരിങ്ങോട്ടുകര, സ്‌പോട്ട് എഡിറ്റര്‍- കാര്‍ത്തിക് രാജ്, ഡിസൈന്‍- അധിന്‍ ഒല്ലൂര്‍, സഹ ഛായാഗ്രഹണം- ധനപാല്‍, ഛായാഗ്രഹണ സഹായികള്‍- ഹരിഷ് സുകുമാരന്‍, സിറാജ് ഷംസുദ്ദീന്‍.

No comments:

Powered by Blogger.