സുധീർ കരമനയുടെ " പുലിയാട്ടം " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

സുധീർ കരമന, മീര നായർ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് കല്ലാട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " പുലിയാട്ടം" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത ചലച്ചിത്ര നടൻ  ഉണ്ണിമുകുന്ദൻ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

മിഥുൻ എം ദാസ്, ശ്യാം കാർഗോസ്, ശിവ,അഞ്ജലി സത്യനാഥൻ,സുമാദേവി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

സെവൻ മാസ്റ്റേഴ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാജു അബ്ദുൽഖാദർ
നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഷീദ് ആഹമ്മദ് നിർവ്വഹിക്കുന്നു.

റഫീക്ക് അഹമ്മദിന്റെ വരികൾക്ക് വിനീഷ് മണി സംഗീതം പകരുന്നു. മഞ്ജരിയാണ് ഗാനം ആലപിച്ചിരിക്കുന്നത് .

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ആനന്ദ് മേനോൻ,ബിജു എം, രാജേഷ് മാരാത്ത്,
 പ്രൊഡക്ഷൻ കൺട്രോളർ-മുജീബ് ഒറ്റപ്പാലം,എഡിറ്റർ- സച്ചിൻ സത്യ,സംഗീതം ആൻഡ് ബിജിഎം- വിനീഷ് മാണി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവി വാസുദേവ്,സൗണ്ട്- ഗണേഷ് മാരാർ,കല- വിഷ്ണു നെല്ലായ, മേക്കപ്പ്-മണികണ്ഠൻ മാറത്തകര,കോസ്റ്റ്യൂം- സുകേഷ് താനൂർ, സ്റ്റിൽസ്-പവൻ തൃപ്രയാർ,ഡിഐ- ലീല മീഡിയ,വിഎഫ്എക്സ് ആൻഡ് ടൈറ്റിൽ- വാസുദേവൻ കൊരട്ടിക്കര,സവിഷ് അള്ളൂർ എന്നിവരാണ് അണിയറ ശിൽപ്പികൾ .
 
 
 

No comments:

Powered by Blogger.