" ന്നാ താൻ കേസ് കൊട് " : മലയാള സിനിമയുടെ ശൈലി മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കും. കുഞ്ചാക്കോ ബോബൻ കിടുക്കി.

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതിസംവിധാനവും  പ്രൊഡക്ഷൻ ഡിസൈനും ചെയ്ത " ന്നാ താൻ കേസ് കൊട് Sue Me " തിയേറ്ററുകളിൽ എത്തി. നീതിയ്ക്ക് വേണ്ടിയുള്ള കള്ളൻ്റെ പോരാട്ടത്തിൻ്റെ കഥയാണിത്.എം.എൽ.എ.യുടെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച കള്ളനെ പട്ടി കടിച്ചതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുംനിയമനടപടികളുമാണ് സിനിമയുടെ പ്രമേയം.

നിലവിലെ രാഷ്ട്രീയ സാഹചര്യവും ,പൊതുമരാമത്ത്
വകുപ്പിനെക്കുറിച്ചും സിനിമ ചർച്ച ചെയ്യുന്നു. ചിത്രത്തിൽ പറയുന്ന രാഷ്ട്രിയ
സാഹചര്യങ്ങൾപ്രേക്ഷകർക്കും മനസിലാക്കാൻ കഴിയും. സംവിധായകൻ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ 
സ്ക്രിനിൽ കാണുന്നതോടുകൂടി പ്രേക്ഷകർക്ക് കൂടുതൽ സംതൃപ്തി ഉളവാക്കുന്നു. 

കുഞ്ചാക്കോ ബോബൻ കൊഴുമ്മൽ രാജീവൻ എന്ന കള്ളനെ അവതരിപ്പിക്കുന്നു. 
" സൂപ്പർ ഡീലക്സ് " , " വിക്രം "  എന്നീ ചിത്രങ്ങളിലൂടെ‌ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണിത്. 

രാജേഷ്മാധവൻസുരേഷനായും ,സിബി തോമസ് ജോണി ഡേവിഡായും, ഷുക്കൂർ അഡ്വ.ഷുക്കുറായും ,ഉണ്ണിമായ പ്രസാദ് മുഖ്യമന്ത്രിയായും, പി.പി. കുഞ്ഞികൃഷ്ണൻ മജിസ്ട്രേറ്ററായും,
കുഞ്ഞികൃഷ്ണൻചെറുവത്തൂർ പൊതുമരാമത്ത് മന്ത്രി കെ.പി പ്രേമനായും , ഗംഗാധരൻ കുട്ടമത്ത് വക്കിലായും, കവയിത്രി സി.പി. ശുഭ എം .എൽ.എയുടെ ഭാര്യയായും, സി.കെ. പുഷ്പ ,ദുർഗ പ്രശാന്ത്, നെപ്റ്റ്യൂൺ ചൗക്കി എന്നിവർ ബഞ്ച് ക്ലാർക്കുമാരായും, കുഞ്ഞികൃഷ്ണൻ എസ്.ഐ പണിക്കരായും വേഷമിടുന്നു. 
പുതിയ കോട്ട സിബി രാജൻ, ആരവം ശ്രീകാന്ത്  ,വെള്ളച്ചാൽ പ്രകാശൻ, ബേഡകം ലോഹിതാക്ഷൻ ,രാവണേശ്വരം കൃഷ്ണൻ ,സനോജ് ക്യഷ്ണൻ, രാജേഷ് അഴീക്കോടൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.അതിഥിതാരമായി ബേസിൽ ജോസഫും  
( മജിസ്ട്രേറ്റ് ) ഈ ചിത്രത്തിൽ  അഭിനയിക്കുന്നുണ്ട് .
 
കേരളത്തിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ആക്ഷേപ
ഹാസ്യത്തിൽ ഈ സിനിമയിൽ  പറയുന്നത്. തമാശകൾ  ഈ സിനിമയിൽ കുത്തി  നിറച്ചിരിക്കുന്നു. എല്ലാ സീനുകളിലും ചിരിപ്പിക്കുന്ന ഒരു രംഗം ഉണ്ട്. നിയമ പ്രശ്നങ്ങൾ ചുറ്റിപറ്റി കോടതിയിൽ ഒരു കള്ളനും മന്ത്രിയും തമ്മിൽ നടക്കുന്ന കോടതി വിചാരണയുടെപശ്ചാത്തലത്തിൽ ആണ് ചിത്രത്തിൻ്റെ കഥ പൂർണ്ണമാകുന്നത്. 

എസ്.ടി.കെ. ഫ്രെയിംസിൻ്റെ ബാനറിൽ പ്രശസ്ത നിർമ്മാതാവ് സന്തോഷ്. ടി. കുരുവിള നിർമ്മാണവും, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവ്വഹിച്ച ഈ ചിത്രത്തിന്റെ മറ്റൊരു സഹനിർമ്മാതാവ് ഷെറിൻ റേച്ചൽ സന്തോഷാണ്

ഡോൺ വിൻസെന്റ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ രണ്ട് ഗാനങ്ങളും ശ്രദ്ധ നേടി. യേശുദാസ് - ഓ. എൻ. വി. കുറുപ്പ് കൂട്ടുകെട്ടിൽ ഔസേപ്പച്ചൻ സംഗീതം നൽകിയ നിത്യഹരിത ഗാനം " ദേവദൂതർ പാടി "യുടെ റീമിക്സ് പതിപ്പും ഗാനത്തിലെ കുഞ്ചാക്കോ ബോബൻ്റെ വേറിട്ട ഡാൻസും ശ്രദ്ധേയം .

കുഞ്ചാക്കോ ബോബൻ്റെ അഭിനയജീവിതത്തിൽ തന്നെ ഏറ്റവും വ്യത്യസ്ത രൂപത്തിലും ഭാവത്തിലും എത്തുന്ന ചിത്രമാണ് " ന്നാ താൻ കേസ്‌ കൊട്‌" .കാസറഗോഡൻ ഗ്രാമങ്ങളുടെപശ്ചാത്തലത്തിൽ വികസിക്കുന്ന ചിത്രത്തിനായി വൻ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു .

ഛായാഗ്രഹണം: രാകേഷ് ഹരിദാസ് (ഷേർണി ഫെയിം). എഡിറ്റിംങ്: മനോജ്കണ്ണോത്ത്. ഗാനരചന:വൈശാഖ്സുഗുണൻ. സൗണ്ട് ഡിസൈനിങ്: ശ്രീജിത്ത് ശ്രീനിവാസൻ. സൗണ്ട് മിക്സിംഗ്: വിപിൻ നായർ. സ്റ്റിൽസ്:ഷാലുപേയാട്.കലാസംവിധാനം: ജോതിഷ് ശങ്കർ. വസ്ത്രാലങ്കാരം: മെൽവി. മേക്കപ്പ്‌: ഹസ്സൻ വണ്ടൂർ. പ്രൊഡക്ഷൻ കൺട്രോളർ: ബെന്നി കട്ടപ്പന. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുറക്കാട്ടിരി. ഫിനാൻസ്‌ കൺട്രോളർ: ജോബീഷ്‌ ആന്റണി. കാസ്റ്റിംഗ് ഡയറക്ടർ: രാജേഷ് മാധവൻ. ഫിനാൻസ് കൺട്രോളർ: ജോബീഷ് ആന്റണി. ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്. ക്രിയേറ്റീവ് പ്രൊഡ്യൂസർ: അരുൺ സി തമ്പി. പരസ്യകല: ഓൾഡ് മങ്ക്സ്. പി.ആർ.ഒ: മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ്: ഹെയിൻസ്‌ എന്നിവരാണ് അണിയറ ശിൽപ്പികൾ .

എത് തരത്തിലുള്ള കഥാപാത്രവും തനിക്ക് സുരക്ഷിതമാണെന്ന് കുഞ്ചാക്കോ ബോബൻ തെളിയിച്ചിരിക്കുന്നു. ഈ നടൻ്റെ സിനിമ കരിയറിലെ മികച്ച കഥാപാത്രംആയിരിക്കും ഈ സിനിമയിലേത്. 

ഒരു മികച്ച സിനിമ അനുഭവമാണ് ഈ സിനിമ നൽകുന്നത്. മലയാള സിനിമയുടെ ശൈലി മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ചിത്രമാണിത്. നാട്ടിൻ പുറവും സാമുഹ്യ പ്രസക്തിയുള്ള വിഷയങ്ങളും  ആക്ഷേപഹാസ്യ രൂപത്തിലാണ് സിനിമയിൽ
അവതരിപ്പിച്ചിട്ടുള്ളത്. 

" ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25  " ," കനകം കാമിനി കലഹം "   എന്നി  ചിത്രങ്ങൾക്ക് ശേഷം  രതീഷ് ബാലക്യഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 

കുഞ്ചാക്കോ ബോബൻ്റെ അഭിനയ മികവ് എടുത്ത് പറയാം. പുതുമുഖതാരങ്ങൾ എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട രീതിയിൽഅഭിനയിച്ചിരിക്കുന്നു. 
കഥയുടെ കാലയളവിലെ പെട്രോൾ വില വർദ്ധനവ് കാണിക്കുന്നത് പ്രേക്ഷകരുടെ കൈയ്യടി നേടി. 

Rating : 4 / 5.
സലിം പി. ചാക്കോ .
cpK desK.


No comments:

Powered by Blogger.