കേസില്‍ ചാക്കോച്ചന്‍ തോല്‍ക്കുമോ? 'ന്നാ താന്‍ കേസ് കൊട്' നാളെ തീയറ്ററുകളിലേക്ക്പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം 'ന്നാ താന്‍ കേസ് കൊട്' നാളെ തീയറ്ററുകളിലെത്തും.

 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍', 'കനകം കാമിനി കലഹം' എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍പൊതുവാളാണ്  'ന്നാ താന്‍ കേസ് കൊട്' സംവിധാനംചെയ്തിരിക്കുന്നത്. സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

'ന്നാ താന്‍ കേസ് കൊടി' ന്റേതായി പുറത്തുവിട്ട ഗാനരംഗത്തിന് ചാക്കോച്ചന്‍ ചുവട് വെയ്ക്കുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. മമ്മൂട്ടി നായകനായ 'കാതോട് കാതോരം' എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ദേവദൂതര്‍ പാടി എന്ന ഗാനമാണ് 'ന്നാ താന്‍ കേസ് കൊടി'ന് വേണ്ടി പുനരാവിഷ്‌കരിച്ചിരിക്കുന്നത്. ബിജു നാരായണന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. 

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. 2.6 മില്ല്യണ്‍ ആളുകളാണ് ഇതിനോടകം ട്രെയിലര്‍ കണ്ടിരിക്കുന്നത്. 'കൊഴുമ്മല്‍ രാജീവന്‍' അഥവാ 'അംബാസ് രാജീവന്‍' എന്നാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 'വിക്രം, സൂപ്പര്‍ ഡീലക്‌സ്' ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ തമിഴ് താരം ഗായത്രി ശങ്കര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.

നമ്മുടെ നാട്ടിന്‍ പുറവും സാധാരണ മനുഷ്യരും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളുംആക്ഷേപഹാസ്യരൂപത്തിലാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ശുദ്ധമായ തമാശകള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് ചിത്രമെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മാണവും, കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മ്മാണംനിര്‍വഹിക്കുന്ന 'ന്നാ താന്‍ കേസ് കൊട്' ഹാസ്യപശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്.

'ആന്‍ഡ്രോയ്ഡ്കുഞ്ഞപ്പനി'ലും 'കനകം കാമിനി കലഹ'ത്തിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജേഷ് മാധവനാണ് മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സൈജു കുറുപ്പ് എന്നിവരും അഭിനയിക്കുന്നു.

No comments:

Powered by Blogger.