ധനുഷിൻ്റെ " തിരുച്ചിദ്രബലം " ആഗസ്റ്റ് 18ന് മാജിക് ഫ്രെയിംസ് തിയേറ്ററുകളിൽ എത്തിക്കും.

ധനുഷ് ,റാഷി ഖന്ന ,നിത്യ മേനോൻ ,പ്രിയ ഭവാനി ശങ്കർ, ഭാരതിരാജ,പ്രകാശ് രാജ്, മുനിഷ്കാന്ത് എന്നിവരെ പ്രധാന  കഥാപാത്രങ്ങളാക്കി മിത്രൻ ജവഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ് " തിരുച്ചിദ്രബലം " .

സംഗീതവും പശ്ചാത്തല സംഗീതവും അനിരുദ്ധ് രവി ചന്ദറും ,ഛായാഗ്രഹണം ഓം പ്രകാശും ,എഡിറ്റിംഗ് പ്രസന്ന ജി.കെ.യും, ആക്ഷൻ സംവിധാനം ശിൽവയും  നിർവ്വഹിക്കുന്നു. 

സൺ പിക്ച്ചേഴ്സ് ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ മാജിക് 
ഫ്രെയിംസ് ആഗസ്റ്റ് 18ന് ചിത്രം തിയേറ്ററുകളിൽ എത്തിക്കും .

സലിം പി. ചാക്കോ .

No comments:

Powered by Blogger.