ദുൽഖർ സൽമാൻ്റെ " സീതാ രാമം " ആഗസ്റ്റ് അഞ്ചിന് തിയേറ്ററുകളിൽ എത്തും. മ്യണാൽ ഠാക്കൂർ ,രശ്മി മന്ദാന എന്നിവർ പ്രധാന വേഷങ്ങളിൽ എത്തും. സംവിധാനം : ഹനു രാഘവപുടി.

ദുൽഖർ സൽമാൻ ,മൃണാൽ ഠാക്കൂർ  ,രശ്മിക മന്ദാന  എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹനു രാഘവ പുഡി രചനയും സംവിധാനവും നിർവ്വഹിക്കുന്ന " സീതാ രാമം " ആഗസ്റ്റ് അഞ്ചിന് തീയേറ്ററുകളിൽ എത്തും. 

വൈജയന്തി മുവിസും സ്വപ്ന സിനിമയും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

വിശാൽ ചന്ദ്രശേഖർ സംഗീതവും ,പി .എസ്. വിനോദ്, ശ്രേയാസ് കൃഷ്ണ എന്നിവർ ഛായാഗ്രഹണവും, കോത്തഗിരി  വെങ്കിടേശ്വര റാവു എഡിറ്റിംഗും നിർവ്വഹിക്കുന്നു. 

ലെഫറ്റൻ്റ് റാമായി ദുൽഖർ സൽമാനും,സീതാമഹാലക്ഷ്മിയായി മ്യണാൽ ഠാക്കൂറും , അഫ്രീനായി രസ്മിക മന്ദാനയും, ബ്രിഗേഡിയർ വിഷ്ണു ശർമ്മയായി സുമന്തും, ബാലാജിയായി തരുൺ ഭാസ്കറും , മേജർ ശെൽവ നായി സംവിധായകൻ ഗൗതം വാസുദേവ് മോനോനും, വിഷ്ണു ശർമ്മയുടെ ഭാര്യ മ്യണാളി ശർമ്മയായി ഭൂമിക ചൗളയും ,ദുർജോയിയായി വെണ്ണേല കിഷോറും, സുബ്രഹ്മണ്യനായി മുരളി ശർമ്മയുംവേഷമിടുന്നു.പ്രകാശ് രാജ്, ശത്രു , ജിഷു സെൻ ഗുപ്ത, സച്ചിൻ ഖേദേക്കറും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ക്യഷ്ണഗാഡി വീര പ്രേമ ഗാഥ,  പടി പടി ലെച്ചേ മനസു എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ഹനു രാഘവ പുടി" സീതാ രാമം " സംവിധാനം ചെയ്യുന്നത്. ഹിന്ദി സിനിമയിലെ മ്യണാൽ ഠാക്കൂറിൻ്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രമാണ് " സീതാ രാമം" .

തെലുങ്ക് റിലീസിനൊപ്പം തമിഴ്, മലയാളം ഭാഷകളിൽ ഡബ്ബ് ചെയ്ത പതിപ്പുകളും റിലീസ് ചെയ്യും. 163 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. 

സലിം പി. ചാക്കോ .
cpK desK. 

No comments:

Powered by Blogger.