" അമ്മാന സുമ്മ ഇല്ലടാ " !

കാർത്തിയെ നായകനാക്കി 
മുത്തയ്യരചനയുംസംവിധാനവും നിർവ്വഹിക്കുന്ന "വിരുമൻ"  ഫോർച്യൂൺ  സിനിമാസാണ്  കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. 

2ഡി എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ സൂര്യയും ജ്യോതികയും നിർമ്മിച്ച  'വിരുമൻ ' എന്ന ചിത്രത്തിൽ  പ്രശസ്ത സംവിധായകൻ ഷങ്കറിൻ്റെ ഇളയപുത്രി അതിഥി ഷങ്കറാണ് നായിക.രാജ് കിരൺ, പ്രകാശ് രാജ്, കരുണാസ് ,സൂരി, ശരണ്യാ പൊൻവർണൻഎന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ നിരവധിപ്രമുഖഅഭിനേതാക്കളും അഭിനയിക്കുന്ന "  വിരുമൻ ' ഗ്രാമീണ പശ്ചാത്തലത്തിലുള്ള ആക്ഷൻ എൻ്റർടൈയ്നർ ചിത്രമാണ്.

തേനിയിലെ തേവർ കുടുംബത്തിലെ നാല് സഹോദരൻമാരിൽ ഇളയവനാണ് വിരുമൻ 
( കാർത്തി ) .അച്ഛൻ മുനിയാണ്ടിയെ ( പ്രകാശ് രാജ് ) കൊല്ലാൻ തിരുമാനിച്ച അവൻ്റെ പുറകെ അവൻ്റെ ഇളയവൻ ഓടുന്നത്തോടെ ചിത്രത്തിന് തുടക്കം. അമ്മാവനൊപ്പം ( രാജ് കിരൺ ) മാത്രമേ താമസിക്കുവെന്നും അച്ഛൻ്റെ കൂടെ വിട്ടാൽ അച്ഛൻ തന്നെ കൊല്ലുമെന്നും വിരുമൻ കോടതിയിൽ പറയുന്നു. വിരുമൻ്റെ അമ്മയുടെ ( ശരണ്യ പൊൻ വണ്ണൻ ) മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളാണ് ഇതിന് കാരണം .അച്ഛനും മകനും തമ്മിലുള്ള പോരാട്ടത്തിൻ്റെ കഥയാണ് സിനിമ പറയുന്നത്. 

ശ്വാസം മുട്ടിക്കുന്ന പുരുഷാധിപത്യ കുടുംബത്തിലെ സ്ത്രീ കഥാപാത്രങ്ങളെയും അവരുടെ ജീവിതവും സിനിമയുടെ പ്രമേയത്തിൽ ചൂണ്ടികാണിക്കുന്നു. 

'കൊമ്പൻ 'എന്ന വമ്പൻ വിജയ ചിത്രത്തിന് ശേഷംകാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് കൂടിയാണ് 'വിരുമൻ'.എസ്. കെ. ശെൽവകുമാർഛായഗ്രഹണവും ,യുവൻ ഷങ്കർരാജ സംഗീതവും  അനൽഅരശ് ആക്ഷനും നിർവ്വഹിക്കുന്നു. 

മോശം പുരുഷന്മാർ പൊമ്പള ( സ്ത്രീ) ഒരു അപമാനമായി ഉപയോഗിക്കുന്നു. പൊമ്പള എന്നത് പൊക്കിഷം ( നിധി) ആണെന്നാണ് നല്ല മനുഷ്യർ കരുതുന്നത്. അവരാരും പൊമ്പള മനുഷ്യനാണെന്ന് കരുതുന്നില്ല ,അവരുടെ അന്തമായ ഏറ്റുമുട്ടലുകൾക്ക് ചുറ്റും നിൽക്കുന്നതിനേക്കാൾ കൂടുതൽ ജീവിതത്തിൽ ചെയ്യാൻ കഴിയുമെന്നും സിനിമ പറയുന്നു .

മുനിയാണ്ടിയെ  പ്രകാശ് രാജ് 
അനായാസം അവതരിപ്പിച്ചിരിക്കുന്നു. കാർത്തിയുടെ വിരുമൻ പ്രേക്ഷകരുടെ മനസിൽ ഇടം നേടുന്ന കഥാപാത്രമാണ്. അതിഥി ശങ്കറിൻ്റെ തേനു എന്ന കഥാപാത്രം ഭാവം മുതൽ വ്യക്തിത്വം വരെ ഒരു തീക്ഷണയായ യുവതിയായി അവതരിപ്പിച്ചു. സുരിയുടെ ഹാസ്യം കൊള്ളാം .

ഒരു പക്ക ആക്ഷൻ എൻ്റെർടെയ്നറാണ് "വിരുമൻ " 

Rating : 3 / 5
സലിം പി. ചാക്കോ .
cpK desK.

No comments:

Powered by Blogger.