"എ പാൽതു ഫാഷൻ ഷോ " വിഡിയോ സോംഗ് പുറത്തിറങ്ങി.

" പാൽതു ജാൻവര്‍ " പ്രോമോ സോങ് പുറത്തിറങ്ങി. സെപ്റ്റംബർ രണ്ടിന്  ഓണത്തിന് ഈ ചിത്രം തീയ്യേറ്ററുകളിൽ എത്തും. ബേസിൽ ജോസഫ് ആണ് പ്രോമോ സോങ്ങ് സംവിധാനംചെയ്തിരിക്കുന്നത്. 

ബേസില്‍ ജോസഫ് കേന്ദ്ര കഥാപാത്രത്തെഅവതരിപ്പിക്കുന്ന " പാൽതു ജാൻവർ സംഗീത് പി. രാജൻ സംവിധാനം ചെയ്യുന്നു. "എ പാൽതു ഫാഷൻ ഷോ " എന്ന ടൈറ്റിലിൽ ജസ്റ്റിൻ വർഗീസ് സംഗീതമൊരുക്കി സുഹൈൽ കോയ രചന നിർവഹിച്ച "മണ്ടി മണ്ടി" എന്ന ഗാനത്തിന് ചുവട് വെയ്ക്കുന്നത് മലയാളികൾക്ക് പ്രിയങ്കരരായ  സോഷ്യല്‍ മീഡിയഇൻഫ്ളുവൻസേർസായ വൃദ്ധി വിശാൽ, ശങ്കരൻ വ്ലോഗ്സ്, അല്ലു വ്ലോഗ്സ്, അമേയ, ജെസ്സ് സ്വീജൻ എന്നി ഡാൻസർമാരുമാണ്. ഇവരെ കൂടാതെനിരവധിവളർത്തുമൃഗങ്ങളുംകഥാപാത്രങ്ങളായി ഗാനരംഗത്തില്‍ എത്തുന്നു. 

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം ഒരു  കോമഡി ഡ്രാമയാണ്. 

ജോണി ആന്റണി, ഇന്ദ്രൻസ്, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്,ആതിരഹരികുമാർ, 
തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഇവർക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

തിരക്കഥ വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരും, 
ഛായാഗ്രഹണം രണദിവെയും  , കലാസംവിധാനം അജയൻ ചാലിശ്ശേരിയും , കോസ്റ്റ്യൂം മഷർ ഹംസയും , മെയ്ക്ക് അപ്പ് റോണക്സ് സേവ്യറും , എഡിറ്റിംഗ്  ചമൻ ചാക്കോയും , സൗണ്ട് നിതിൻ ലൂക്കോസും നിർവ്വഹിക്കുന്നു. 

ഭാവനാ സ്റ്റുഡിയോസ് ഇതിന് മുൻപ് നിർമ്മിച്ച കുമ്പളങ്ങി നൈറ്റ്സും ജോജിയും വൻ വിജയം നേടിയിരുന്നു. 

അമൽ നീരദ് ,മിഥുൻ മാനുവൽ തോമസ് എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അനുഭവസമ്പത്തുമായാണ് സംഗീത് പി. രാജൻ ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 

സലിം പി. ചാക്കോ .
cpK desK.

No comments:

Powered by Blogger.