കാർത്തിയുടെ " വിരുമൻ" ഫോർച്യൂൺ സിനിമാസിന്.കാർത്തിയെ നായകനാക്കി 
മുത്തയ്യരചനയുംസംവിധാനവും നിർവ്വഹിക്കുന്ന "വിരുമൻ"
ആഗസ്റ്റ് 12-ന് കേരളത്തിൽ ഫോർച്യൂൺ  സിനിമാസ് പ്രദർശനത്തിനെത്തുന്നു.

2ഡി എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ സൂര്യയും ജ്യോതികയും നിർമ്മിച്ച  'വിരുമൻ ' എന്ന ചിത്രത്തിൽ  പ്രശസ്ത സംവിധായകൻ ഷങ്കറിൻ്റെ ഇളയപുത്രി അതിഥി ഷങ്കറാണ് നായിക.രാജ് കിരൺ, പ്രകാശ് രാജ്, കരുണാസ് ,സൂരി, ശരണ്യാ പൊൻവർണൻഎന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ നിരവധിപ്രമുഖഅഭിനേതാക്കളും അഭിനയിക്കുന്ന "  വിരുമൻ ' ഗ്രാമീണ പശ്ചാത്തലത്തിലുള്ള ആക്ഷൻ എൻ്റർടൈയ്നർ ചിത്രമാണ്.

'കൊമ്പൻ 'എന്ന വമ്പൻ വിജയ ചിത്രത്തിന് ശേഷംകാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് കൂടിയാണ് 'വിരുമൻ'.എസ്. കെ. ശെൽവകുമാർ ഛായഗ്രഹണം നിർവ്വഹിക്കുന്നു.യുവൻ ഷങ്കർരാജ സംഗീതം പകരുന്നു. അനൽഅരശാണ്സാഹസികമായ സംഘടന രംഗങ്ങൾ ഒരുക്കിട്ടുള്ളത്.സഹ നിർമ്മാതാവ്-രാജശേഖർ കർപ്പൂര സുന്ദരപാണ്ഡ്യൻ.
സഹ നിർമ്മാതാവ്.

നിരവധി വമ്പൻ ചിത്രങ്ങൾ കേരളത്തിൽ അവതരിപ്പിച്ച ഫോർച്യൂൺ സിനിമാസ്
'വിരുമൻ ' കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു.

പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.