ആർ.ഡി.എക്സിന് സംഗീതം ഒരുക്കുവാൻ കൈതി, വിക്രം വേദ സംഗീത സംവിധായകൻ സാം സി എസ്..

ആർ ഡി എക്സിന് സംഗീതം ഒരുക്കുവാൻ കൈതി, വിക്രം വേദ സംഗീത സംവിധായകൻ സാം സി എസ്..!

ലോകസിനിമക്ക് മുന്നിൽ മലയാള സിനിമക്ക് അഭിമാന നിമിഷങ്ങൾ സമ്മാനിച്ച മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ആക്ഷൻ ചിത്രം ആർ ഡി എക്സിന്റെ ആക്ഷൻ രംഗങ്ങൾക്ക് കൂടുതൽ മാസ്സ് പരിവേഷം പകരുവാൻ കൈതി, വിക്രം വേദ തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ച സാം എസ് എത്തുന്നു.

 അമ്പുലി, പുരിയാത പുതിർ, അടങ്ങാ മാറു, റോക്കട്രി, ഇരവുക്കു ആയിരം കൺകൾ തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ള സാമാണ് മോഹൻലാൽ ചിത്രം ഒടിയന്റെ പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത്. ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം, മിന്നൽ മുരളി തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന R D X (റോബർട്ട് ഡോണി സേവ്യർ) എന്ന പുതിയ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് നവാഗതനായ നഹാസ് ഹിദായത്താണ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ.

ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിങ്ങനെ പ്രേക്ഷകപ്രിയ താരങ്ങൾ അണിനിരക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കുന്നതാണ്. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

എഡിറ്റർ - റിച്ചാർഡ് കെവിൻ, ഛായാഗ്രഹണം - അലക്‌സ് ജെ പുളിക്കൽ, സംഗീതസംവിധാനം - സാം സി എസ്, കോസ്റ്റ്യൂംസ് - ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് - റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ - പ്രശാന്ത് മാധവ്, ഫിനാൻസ് കൺട്രോളർ - സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, പി ആർ ഒ - വാഴൂർ ജോസ്, ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.

No comments:

Powered by Blogger.