" തീർപ്പ് " ആഗസ്റ്റ് 25ന് തീയേറ്ററുകളിൽ എത്തും.

മലയാളത്തിലെ മികച്ച ഒരു സംഘം അഭിനേതാക്കളുമായി എത്തുന്ന " തീർപ്പ് " ആഗസ്റ്റ് ഇരുപത്തിയാറിന് പ്രദർശനത്തിനെത്തുന്നു.
ഫ്രൈഡേ ഫിലിംഹൗസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഈ ചിത്രം രതീഷ് അമ്പാട്ടാണു് സംവിധാനം ചെയ്യുന്നത്.

ചലച്ചിത്ര രംഗത്തത്, തികച്ചും വ്യത്യസ്ഥമായ ചിത്രമായിരുന്നു കമ്മാരസംഭവം. ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രം. അതിനു ശേഷം രതീഷ് അമ്പാട്ട് ഒരുക്കുന്ന ചിത്രമെന്ന നിലയിൽ ഈ ചിത്രത്തിന് വലിയ പ്രാധാന്യമുണ്ട്.നാലു സുഹ്യത്തുക്കളൂടെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.'

അബ്ദുള്ള, പരമേശ്വരൻ, കല്യാൺ, രാംകുമാർ എന്നിവരാണീ സുഹ്രുത്തുക്കൾ,
ഇവരെ യഥാക്രമം പ്രഥ്വിരാജ്, സൈജുക്കുറുപ്പ് ,ഇന്ദ്രജിത്ത്, വിജയ് ബാബു എന്നിവർ പ്രതിനിധീകരിക്കുന്നു.

ഇന്ന് സമൂഹത്തിലെ വ്യത്യസ്ഥ തലങ്ങളിൽവ്യാപരിക്കുന്നവരാണ് നാലുപേരും ഇവർക്കൊരു പശ്ചാത്തല മുണ്ട്.ഇവർ നാലു പേരുംബാല്യകാലസുഹൃത്തുക്കളായിരുന്നു. വർഷങ്ങൾക്കു ശേഷംഇവർകണ്ടുമുട്ടുകയാണ്.

ഈ കൂടിച്ചേരലുകൾക്കിട
യിലും ചില പ്രശ്നങ്ങൾ ഇവരെ വേട്ടയാടുന്നുണ്ട്.ബാല്യകാലത്ത് അവർക്കിടയിലുണ്ടായ ചില പ്രശ്നങ്ങളാണത്.

ഈ സാഹചര്യത്തിൽ ആ സംഭവങ്ങൾ ഇവരെഎങ്ങനെ സ്വാധീനിച്ചിരിക്കുന്നുഎന്നതാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.പൂർണ്ണമായും ത്രില്ലർ രൂപത്തിലാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

സിദ്ദിഖ്, ലുക്മാൻ, ഇഷാ തൽവർ, അലൻസിയർ, ശീ കാന്ത് മുരളി, അവറാൻ ഹന്നാറെജി കോശി എന്നിവരും പ്രധാന താരങ്ങളാണ്.
മുരളി ഗോപിയുടേതാണ് തിരക്കഥയും ഗാനങ്ങളും സംഗീതവുംപശ്ചാത്തല സംഗീതം - ഗോപി സുന്ദർ,
കെഎസ് നിൽ
ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

മേക്കപ്പ് - ശ്രീജിത്ത് ഗുരുവായൂർ കോസ്റ്റ്യം.ഡിസൈൻ സമീരാസനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സുനിൽ കാര്യാട്ടുകര,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ .
വിനയ് ബാബു. പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി.സുശീലൻ.വാഴൂർ ജോസ്
 ( പി.ആർ.ഓ ).  
 

No comments:

Powered by Blogger.