തരുൺ ഭാസ്‌ക്കർ ധാസ്യം, വിജി സൈൻമയുടെ പാൻ-ഇന്ത്യ ചിത്രം 'കീട കോള'ക്ക് തുടക്കം !

പെല്ലിചൂപ്പുലു, ഈ നാഗറാണിക്കി എമൈന്ദി എന്നീ വമ്പൻ വിജയ് ചിത്രങ്ങളിലൂടെ തെലുങ്കിലെ ശ്രദ്ധേയനായ യുവ സംവിധായകനാണ് തരുൺ ഭാസ്‌ക്കർ ധാസ്യം. യൂത്ത് ഫുൾ എന്റർടെയ്‌നർ സിനിമകളിലൂടെ പ്രേക്ഷക കയ്യടി നേടിയ സംവിധായകൻ ഇത്തവ പ്രേക്ഷകരിലേക്ക് എത്തിക്കാൻ പോകുന്നത് പുതിയ ക്രൈം കോമഡി ചിത്രമായ 'കീട കോള'യാണ്.

വി ജി സൈൻമയുടെ ബാനറിൽ പ്രൊഡക്ഷൻ നമ്പർ 1 ആയി പുറത്തിറങ്ങുന്ന ഈ ചിത്രത്തിന്റെ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. നിർമ്മാതാവ് സുരേഷ് ബാബു, നായകന്മാരായ സിദ്ധാർത്ഥ്, തേജ സജ്ജ, നന്ദു തുടങ്ങി നിരവധി യുവ സംവിധായകർ പ്രൗഢഗംഭീരമായ ലോഞ്ചിംഗ് ചടങ്ങിൽ പങ്കെടുക്കുകയും സിനിമാ യൂണിറ്റിന് ആശംസകൾ അറിയിക്കുകയും ചെയ്തു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.

ശ്രീപദ് നന്ദിരാജ്, സായ്കൃഷ്ണ ഗഡ്‌വാൾ, ഉപേന്ദ്ര വർമ്മ, വിവേക് സുധാംശു, കൗശിക് നന്ദൂരി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം 2023-ൽ പാൻ-ഇന്ത്യ തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിലെ അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും വിവരങ്ങൾ വൈകാതെ തന്നെ പ്രഖ്യാപിക്കും.

രചന സംവിധാനം: തരുൺ ഭാസ്‌ക്കർ ധാസ്യംപ്രൊഡക്ഷൻ ഹൗസ് - വി ജി സൈൻമ
റൈറ്റേഴ്സ് റൂം - ക്വിക്ക് ഫോക്സ്നിർമ്മാതാക്കൾ: ശ്രീപദ് നന്ദിരാജ്, സായ്കൃഷ്ണ ഗഡ്വാൾ, ഉപേന്ദ്ര വർമ്മ, വിവേക് സുധാംശു, കൗശിക് നന്ദുരി.

പിആർഒ: ശബരി
 

No comments:

Powered by Blogger.