" ജാൻവി " തയ്യാറാകുന്നു.

തികച്ചുംഗ്രാമീണപശ്ചാത്തലത്തിലൂടെ പ്ലസ് വൺ, പ്ലസ് ടു കുട്ടികളുടെ കാമ്പസ് സൗഹൃദവും, പ്രണയവും കോർത്തിണക്കി ഈ പ്രായത്തിൻ്റെ രുചി ഭേദങ്ങളോടെഅവതരിപ്പിക്കുന്ന ചിത്രമാണ് " ജാൻവി " .
ജാൻവി എന്ന പെൺകുട്ടിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.ഏറെയും കൗമാരക്കാരായ പുതിയ കുട്ടികളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.

ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.മാജിക്ക് ഡിസൈൻസ് സ്റ്റുഡിയോയുടെ ബാനറിൽരാജേന്ദ്രൻ തേവശ്ശേരി ഈ ചിത്രം സംവിധാനം ചെയ്യുന്നു.സിയാദ് പറമ്പിൽ, സുരേഷ് കോച്ചേരി, രാജേന്ദ്രൻ തേവശ്ശേരി. എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഫെയ്സ് ബുക്ക് പേജിലൂടെ പുറത്തുവിട്ടു.
ഈ പോസ്റ്ററിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.പ്രത്യേ
കിച്ചും കൗമാരക്കാർക്കിടയിൽ നിന്നും.പ്രീതി, രാഹുൽ രാധാകൃഷ്ണൻ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നത്.

വൈശാഖ്, സന ഫർഹാന ,ജോയ് മാത്യു.ദേവൻ, കോട്ടയം പ്രദീപ്, മഹിമാ, മഞ്ജു സതീഷ്, നന്ദകിഷോർ,രമാദേവിഎന്നിവരും പ്രധാന താരങ്ങളാണ്.
കഥ - സതീശൻ അന്നമനട .
തിരക്കഥ സംഭാഷണം - രൂപേഷ് രവി.വയലാർ ശരത്ച്ചന്ദ്രവർമ്മ, ജോഫിതരകൻ.ഹരിനാരായണൻ, എന്നിവരുടെ ഗാനങ്ങൾക്ക് റാം സുരേന്ദ്രൻ ഇനണം പകർത്തിരിക്കുന്നു.അനീഷ് രവീന്ദ്രൻ ഛായാഗ്രഹണവും
റിസാൽ ജയ്നി എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം -അപ്പുണ്ണി സാജൻ.
മേക്കപ്പ് - ബിനു അജയ്.
കോസ്റ്റ്യും - ഡിസൈൻ - അനസ് ആലപ്പുഴ. ആക്ഷൻ - അഷറഫ് ഗുരുക്കൾഎക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - രാജീവ് എരുമേലി, മോഹൻ കൊടുമ്പിള്ളി,പ്രൊജക്റ്റ് ഡിസൈനർ,മിഥുൻ ഗോപിനാഥ്.ഫിനാൻസ് കൺട്രോളർ- നിഖിൽ ചാക്കോ,
പ്രൊഡക്ഷൻ കൺട്രോളർ- ക്ലിൻ്റൺ പെരേര .

വാഴൂർ ജോസ്.
 
 
 

No comments:

Powered by Blogger.