എൻ. എം ബാദുഷ : ഫെഫ്ക്ക പ്രൊഡക്ഷൻഏക്സിക്യൂട്ടിവ്സ് യൂണിയൻ പ്രസിഡൻ്റ് .

ഫെഫ്ക്ക പ്രൊഡക്ഷൻ 
ഏക്സിക്യൂട്ടിവ്സ്  യൂണിയൻ ഭാരവാഹികളായി എൻ.എം. ബാദുഷ ( പ്രസിഡൻ്റ് ) ,സിദ്ദു പനയ്ക്കൽ ,എൽദോ സെൽവരാജ് ( വൈസ് പ്രസിഡൻ്റുമാർ ) ,ഷിബു ജി. സുശീലൻ( ജനറൽ സെക്രട്ടറി ), ഷാജി പട്ടിക്കര ,ഹാരിസ് ദേശം 
( ജോയിൻ്റ് സെക്രട്ടറിമാർ ), അനിൽ മാത്യു ( ട്രഷറാർ ) എന്നിവരെയും ഏക്സിക്യൂട്ടിവ് കമ്മറ്റിയംഗങ്ങളായി നോബിൾ ജേക്കബ് , മനോജ് കാരന്തൂർ,. സുധൻ പേരൂർക്കട ,ഗിരീഷ് കൊടുങ്ങല്ലൂർ , സഞ്ജയ് പാടൂർ, ജിത്ത് പിരപ്പൻക്കോട് , ഷാഫി ചെമ്മാട് , ജെപി മണക്കാട്, വിനോദ് പറവൂർ ,ശ്യാം തൃപ്പുണിത്തറ എന്നിവരെയും തെരഞ്ഞെടുത്തു. 

273 അംഗങ്ങളിൽ 228 പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്  ഷാജി പട്ടിക്കരയ്ക്ക് ആണ് . 

എല്ലാ അംഗങ്ങളെയും കൂട്ടിച്ചേർത്ത് യൂണിയൻ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുമെന്ന് പ്രസിഡൻ്റ് എൻ. എം. ബാദുഷ അറിയിച്ചു. 

No comments:

Powered by Blogger.