" വാനിലുയരെ " ഹ്രസ്വചിത്രം .

രാജ്യത്തിൻറെ 75-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു എം ജി എം ഫിലിംസിന്റെ ബാനറിൽ ബ്ലാക്ക്ഹാറ്റ്മീഡിയപ്രൊഡക്ഷൻഹൌസ്അണിയിച്ചൊരുക്കിയ " വാനിലുയരെ " എന്ന കൊച്ചുസിനിമമണിക്കൂറുകൾക്കകം അമ്പതിനായിരത്തിനു മുകളിൽ  കാഴ്ചക്കാർ പിന്നിട്ടിരിക്കുകയാണ്. 

രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീര ജവാന്മാരെയും നമ്മുടെരാജ്യംകാക്കുന്നതിനായികാവലാവുന്നപട്ടാളക്കാരെയും ഈ ചിത്രം നമ്മളെ ഓർമിപ്പിക്കുന്നു. ഓരോ ഭാരതീയനും തീർച്ചയായും കാണേണ്ട ഒരു ഹ്രസ്വാ ചിത്രമാണ് "  വാനിലുയരെ " ..

ഉണ്ണി എന്നഎട്ടുവയസ്സുകാരന്റെ ആത്മ സംഘർഷങ്ങളിലൂടെ ആണ് ചിത്രം മുന്നോട്ടു പോവുന്നത്.. ഇതിനോടകം തന്നെ വമ്പിച്ച പ്രേക്ഷക പ്രീതി നേടിത്തിരിക്കയാണ് ഈ കൊച്ചു ചിത്രം.ഇതിൽ അഭിനയിച്ച ഓരോ കഥാപാത്രങ്ങളും അവരുടെ ഭാഗങ്ങൾ അതി ഗംഭീരമായി തന്നെചെയ്തിരിക്കുന്നു.ഭാരതത്തിനു സ്വതന്ത്രം നേടി തന്ന മഹാത്മക്കളെഅനുസ്മരിക്കാനും വെയിലും മഴയും തണുപ്പും  കൊണ്ട് നമ്മുടെ രാജ്യത്തെ സംരക്ഷിക്കാൻ അഹോരാത്രം കഷ്ടപ്പെടുന്ന ധീരജവാന്മാർക്ക് വേണ്ടി പ്രാർത്തിക്കാനു ആയി ഈ ചിത്രം സമർപ്പിക്കുന്നു..

നമ്മുടെരാജ്യത്തെസ്നേഹിക്കുന്ന ഓരോ ഭാരതീയനും ഒരു തവണ എങ്കിലും ഈ ചിത്രം കാണേണ്ടതാണ്.

ഈ  ഹ്രസ്വ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്ശ്രീപത്,ഗിലു ജോസഫ്,ജിലിഷ ജിലു, ചിറ്റൂർ ഉണ്ണി എന്നിവരാണ്. തിരക്കഥ രചിച്ചിരിക്കുന്നത് ബദ്രി ക്യഷ്ണ ആണ്. ക്യാമറ: സജാദ് കാക്കു, മ്യൂസിക്: ശ്രീഹരി കെ. നായർ, ആർട്ട് ഡയറക്ടർ: അരുണ് തിലകൻ, എഡിറ്റർ: നിമൽ നസീർ,കോസ്റ്റുംസ്: റാഫി കണ്ണാടിപറമ്പ്,സൗണ്ട്ഡിസൈൻ വിഷ്ണു പി.സി . കാസ്റ്റിംഗ് ബി എച്ച് എം കാസ്റ്റിംഗ്, ട്രിലോളജി പിക്ചേഴ്സ്‌. 
പി ആർ ഒ :  സുനിത സുനിൽ.

No comments:

Powered by Blogger.