കൊച്ചേരത്തിയുടെ ഗ്രന്ഥകർത്താവിന് വിട 🌹

കൊച്ചേരത്തിയുടെ ഗ്രന്ഥകർത്താവിന്
വിട 🌹

ചിലർ അങ്ങിനെയാണ് അറിയാതെ ഒഴിഞ്ഞുമാറി, എന്നാൽ എല്ലാം കണ്ടും അനുഭവിപ്പിച്ചും ഇവിടെയുണ്ടാകും. അവർ എങ്ങും പോകുന്നില്ല എന്നതാണ് സത്യം.  

ഇപ്പോൾ അറിയില്ലായിരിക്കും, ഏങ്കിലും അയാളുടെ വാക്കുകളും ജീവിതവും ഓർമിക്കുകതന്നെ ചെയ്യും. പലപ്പോഴും ഞാനിതാ ഇവിടെ എന്ന് വിളിച്ചു കൂവിയാൽ മാത്രമേ ആളുകൾ കേൾക്കൂ. പതിയെ പറയുന്നതൊന്നും കേൾക്കുകയില്ല. പുതിയതും പുറത്തുള്ളതും പൊതുവെ ആകാശത്തുകൂടെ പറന്നുപോകുന്നതും മതി ഇക്കാലത്ത്. 

ആഴങ്ങളിൽ ജീവിതം കാണുകയോ അറിയുകയോ വേണ്ട. ഇതിനൊക്കെ എന്തിനു സമയം മുടക്കുന്നു. എന്നെ കുറിച്ച് പറയൂ, എന്നെ വായിക്കൂ എന്ന് ചിന്തിക്കുന്ന കാലത്ത് ഈ മനുഷ്യൻ
തിരശീലയ്ക്കപ്പുറത്താണ്. ആരും കാണില്ല. 

മരിച്ചാൽ ഒരില  വീഴും പോലെ നിശബ്ദം.  പക്ഷെ അയാൾ എഴുതിയത് മറഞ്ഞു പോവില്ല
പ്രിയപ്പെട്ട കഥാകാരൻ, നാരായന് ആദരാഞ്ജലികൾ..

മധുപാൽ.
( നടൻ ,സംവിധായകൻ ) 

No comments:

Powered by Blogger.