" ഓർമ്മകളിൽ " എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശന കർമ്മം പ്രശസ്ത താരങ്ങളുടെ സാന്നിധ്യത്തിൽ നടന്നു.

മലയാള സിനിമയിയുടെ വസന്തകാലമായിരുന്ന 1980കളിലെ നായകൻ ശങ്കറിന്റെ ശക്തമായ തിരിച്ചുവരവാണ് ഓർമ്മകളിൽ എന്ന ചിത്രം. കഥയാണ് ഈ സിനിമയിലെ നായകൻ എന്ന് നടൻ ശങ്കർ അഭിപ്രായപ്പെട്ടു. പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം. വിശ്വ പ്രതാപ് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ഓർമ്മകളിൽ.

നാമൊക്കെആരൊക്കെയായാലും,എന്തൊക്കെയായാലും നമ്മുടെ ജീവിതത്തിന് അതിന്റേതായ ഒരു പാത ഉണ്ട്. അത് അതുവഴി മാത്രമേ സഞ്ചരിക്കാറുള്ളൂ. ഒപ്പം നാമും അതുവഴി സഞ്ചരിച്ച് പറ്റൂ. അവിടെ നാമെല്ലാം നിസ്സഹായരാണ്. ഒരമ്മയുടെ വാത്സല്യം ജീവിതത്തിന്റെ യാത്രയിൽ  നുകരുന്ന അനുഭവമാണ് ചിത്രം പറയുന്നത്.

ഒരമ്മ തന്റെ കുഞ്ഞുങ്ങൾക്ക് നൽകുന്ന സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും കണക്ക് ആർക്കും അളക്കുവാൻ ആവില്ല. ജേർണി ഓഫ് ലൈഫ് ആൻഡ് എ മദേഴ്സ് പാഷനിൽ കൂടെ സഞ്ചരിക്കുന്നതാണ് ഓർമ്മകളിൽ എന്ന ചിത്രം. ഇമോഷണലും ഫിലോസഫിയും ഇടകലർത്തി കൊണ്ടുള്ള  ഫാമിലി സെന്റിമെന്റൽ ത്രില്ലെർ ചിത്രമാണിത്. വളരെയേറെ അപകടം പിടിച്ച പറളിയാർ വെള്ളച്ചാട്ടത്തിന്റെപരിസരപ്രദേശത്തുള്ള ഷൂട്ടിംഗ് , ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ മാത്തൂർ ബാസിൻ ബ്രിഡ്ജ്, വൈകുണ്ഡം പ്ലാന്റേഷൻസ്   എന്നിവിടങ്ങളിലൊക്കെ ചിത്രീകരിച്ച മനോഹരമായ ദൃശ്യങ്ങൾ ചിത്രത്തിലുണ്ട്. ഒപ്പം സുജാത മോഹനനും ജാസി ഗിഫ്റ്റും ആലപിച്ച ഇമ്പമാർന്ന ഗാനങ്ങളും.

ശങ്കർ, ഷാജു ശ്രീധർ, നാസർ ലത്തീഫ്, ദീപ കർത്താ, പൂജിത മേനോൻ,വിജയകുമാരി, അജയ്, ആര്യൻ കദൂരിയ, റോഷൻ അബ്ദുൽ, മാസ്റ്റർ ദൈവിക്, സതീഷ് തൃപ്പരിപ്പ്, ശ്രീരാം ശർമ, സുരേഷ് കുമാർ പി എന്നിവർ അഭിനയിക്കുന്നു.

ഛായാഗ്രഹണം നിതിൻ കെ രാജ്. എഡിറ്റിംഗ് വിപിൻ മണ്ണൂർ. ഗാനരചന എം വിശ്വപ്രതാപ്. സംഗീതം ജോയ് മാക്സ് വെൽ.പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ.ചീഫ് അസോസിയേറ്റർ ഡയറക്ടർ എ എൽ അജികുമാർ. പശ്ചാത്തല സംഗീതം സുധേന്ദു രാജ്.സ്റ്റിൽസ് അജേഷ് ആവണി. വിതരണം സാഗ ഇന്റർനാഷണൽ. പി ആർ ഓ അജയ് തുണ്ടത്തിൽ. വാർത്താ പ്രചരണം എം കെ ഷെജിൻ.
  
 
 
 

No comments:

Powered by Blogger.