സി. ഹരികുമാര്‍ മാധ്യമ പുരസ്‌കാരം സിറാജ് കാസിമിന്..

സി. ഹരികുമാര്‍ മാധ്യമ പുരസ്‌കാരം സിറാജ് കാസിമിന് 

മാതൃഭൂമി സ്‌പെഷല്‍ കറസ്‌പോണ്ടന്റും പത്തനംതിട്ട പ്രസ്‌ക്ലബിന്റെ മുന്‍ പ്രസിഡന്റുമായിരുന്ന സി. ഹരികുമാറിന്റെസ്മരണയ്ക്കായി പത്തനംതിട്ട പ്രസ്‌ക്ലബും സി. ഹരികുമാര്‍ ഫൗണ്ടേഷനും ചേര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുള്ള മാധ്യമ പുരസ്‌കാരത്തിന് മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ സിറാജ് കാസിം (കൊച്ചി) തെരഞ്ഞെടുക്കപ്പെട്ടു.

സെപ്റ്റംബര്‍ രണ്ടിന് പത്തനംതിട്ട പ്രസ്‌ക്ലബ് ഹാളില്‍ നടക്കുന്ന പത്താമത് സി. ഹരികുമാര്‍ അനുസ്മരണ സമ്മേളനത്തില്‍ സമ്മാനിക്കും. കായികമേഖലയുമായിബന്ധപ്പെട്ട മികച്ച പരമ്പരയ്ക്കാണ് ഇക്കൊല്ലത്തെ പുരസ്‌കാരം സിറാജ് കാസിമിനു നല്‍കുന്നത്.

മുതിര്‍ന്നമാധ്യമപ്രവര്‍ത്തകരായ ക്രിസ് തോമസ്, ഷാജി ജേക്കബ്, എസ്.ഡി. വേണുകുമാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡു ജേതാവിനെതെരഞ്ഞെടുത്തത്.
മാതൃഭൂമി ദിനപത്രത്തില്‍ 2021 സെപ്റ്റംബര്‍ 09 മുതല്‍ 13വരെ പ്രസിദ്ധീകരിച്ച "ട്രാക്കിലെത്താന്‍ കേരളം' എന്ന പരമ്പരയ്ക്കാണ് അവാർഡ് . 

2022 സെപ്റ്റംബര്‍ രണ്ടിന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്നഅനുസ്മരണ സമ്മേളനത്തില്‍ സംസ്ഥാന കൃഷിവകുപ്പു മന്ത്രി പി. പ്രസാദ് അവാര്‍ഡുദാനം നിര്‍വഹിക്കും. പ്രസ്‌ക്ലബ് പ്രസിഡന്റ് സജിത് പരമേശ്വരന്‍ അധ്യക്ഷത വഹിക്കും. മാതൃഭൂമി മുന്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റും ആലപ്പുഴ പ്രസ്‌ക്ലബ് മുന്‍ സെക്രട്ടറിയുമായഎസ്.ഡി.വേണുകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

No comments:

Powered by Blogger.