പൊന്നിയിൻ സെൽവനിലെ ആദ്യ ഗാനം "പൊന്നി നദി" നെഞ്ചിലേറ്റി തരംഗമാക്കി ആരാധകർ .

പൊന്നിയിൻ സെൽവനിലെ ആദ്യ ഗാനം "പൊന്നി നദി" നെഞ്ചിലേറ്റി തരംഗമാക്കി ആരാധകർ .

ഇന്ത്യൻ സിനിമയിലെ എറ്റവും വലിയ ബ്രഹ്മാണ്ഡ സംരംഭം എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെവിശ്വപ്രസിദ്ധമായ ചരിത്ര നോവലിനെ  ആധാരമാക്കിമണിരത്നംഅണിയിച്ചൊരുക്കിയ മൾടി സ്റ്റാർ ബ്രഹ്മാണ്ഡ ചിത്രമായ " പൊന്നിയിൻ സെൽവൻ " (പിഎസ്-1) പ്രദർശന സജ്ജമാവുകയാണ്. 

കഴിഞ്ഞ ദിവസങ്ങളിൽ അണിയറക്കാർ പുറത്തു വിട്ട ചിത്രത്തെകുറിച്ചുള്ളവാർത്തകൾസിനിമാപ്രേമികൾക്കിടയിലും, മാധ്യമങ്ങളിലും , സമൂഹ മാധ്യമങ്ങളിലും വൈറലും ട്രെൻഡിങ്ങും ആയിരുന്നു എന്നത് ശ്രദ്ധേയമാണ്.  ലൈക്കാ പ്രൊഡക്ഷൻസും, മെഡ്രാസ് ടാക്കീസും  സംയുക്തമായി നിർമ്മിച്ച രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിൻ്റെ ഒന്നാം ഭാഗം (പി എസ് 1) സെപ്റ്റംബർ 30 ന് ലോകമെമ്പാടുംപ്രദർശനത്തിനെത്തു.

ഇതിൻ്റെ മുന്നോടിയായി റഫീക്ക് അഹമ്മദ് രചിച്ച് എ ആർ റഹ്മാൻ സംഗീതം നൽകി അൽഫോൺസ് ജോസഫ് ആലപിച്ച  " പൊന്നി നദി കാണണം ഞാൻ , ഇരുളും മുമ്പേ. കന്നി പെണ്ണേ കാണണം ഞാൻ , കാറ്റു പോലെ  " എന്ന ആദ്യ ഗാനം ഇന്നലെ പുറത്തു വിട്ട് മണിക്കൂറുകൾക്കകം തന്നെ ആരാധകർക്കിടയിൽ തരംഗമായി മുന്നേറുന്നു . 

പത്താം നൂറ്റാണ്ടിൽ , ചോഴ ചക്രവർത്തിയുടെസിംഹാസനത്തിന് നേരിടേണ്ടി വന്ന തുടരൻ പ്രതിസന്ധികളുംഅപകടങ്ങളും ,സൈന്യത്തിനുംശത്രുക്കൾക്കും, ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളും, ത്യാഗങ്ങളും,നേട്ടങ്ങളും, ചടുലതയോടെആവതരിപ്പിക്കുന്ന, പ്രമുഖരായ താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും അണിനിരക്കുന്ന ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ  ചലച്ചിത്ര ആവിഷ്കാരമാണ്   "പൊന്നിയിൻ സെൽവൻ".

അതു കൊണ്ട് തന്നെ ചിത്രീകരണം തുടങ്ങിയ അന്ന് മുതൽ സിനിമാ പ്രേമികൾ ആകാംഷാഭരിതരാ.വിക്രം, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ബാബു ആൻ്റണി , പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, , അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ.

സി.കെ.അജയ്കുമാർ
(പി.ആർ.ഒ.) 

പൊന്നി നദി song video Link: https://youtu.be/SBhXESyUxYI

No comments:

Powered by Blogger.