നടനും ടെലിവിഷന്‍ അവതാരകനുമായ സാബുമോന്റെ മാതാവ് ഫത്തീല ഇ. എച്ച്. (72) നിര്യാതയായി. സംസ്കാരം നടന്നു.

നടനും ടെലിവിഷന്‍ അവതാരകനുമായ സാബുമോന്റെ മാതാവ് ഫത്തീല ഇ. എച്ച്. (72) നിര്യാതയായി. രാവിലെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങൾ  മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു.

കായംകുളം കയ്യാലക്കൽ ഹൗസിൽ (പട്ടന്റെ പറമ്പിൽ) അബ്ദുസമദിന്റെ ഭാര്യയാണ്. ലിജിമോൾ, ബാബുമോൻ എന്നിവരാണ് മറ്റ്  മക്കൾ. സംസ്കാരം കായംകുളം ശഹീദാർ പള്ളിയിൽ നടന്നു.

No comments:

Powered by Blogger.