ദീപു അന്തിക്കാടിൻ്റെ " 4-ാം മുറ " യിൽ ബിജു മേനോനും ഗുരു സോമസുന്ദരവും മുഖ്യവേഷങ്ങളിൽ .

" ലക്കി സ്റ്റാറിന് " ശേഷം ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാംമുറയിൽ ബിജു മേനോനുംഗുരുസോമസുന്ദരവും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു .ദിവ്യ പിള്ള , ശാന്തി പ്രിയ, ഷീലു എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയർ ലേ ലോപ്പസ് , പ്രശാന്ത് അലക്സാണ്ടർഎന്നിവരടങ്ങുന്ന  ഒരു വലിയ താരനിര ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

സൂരജ് ദേവാണ് ചിത്രത്തിനുവേണ്ടി തിരക്കഥ ഒരുക്കുന്നത്, എസ് ലോകനാഥൻ ചായാഗ്രഹണവും കൈലാഷ് മേനോൻ സംഗീതവും നിർവഹിക്കുന്ന ചിത്രം കിഷോറും സുധീഷ് പിള്ളയും ഷിബു അന്തിക്കാടും ചേർന്നാണ് നിർമ്മിക്കുന്നത്.

ഒക്ടോബർ 21ന്  ചിത്രം തീയേറ്ററുകളിലെത്തും.


സലിം പി. ചാക്കോ .
 

No comments:

Powered by Blogger.