" ഓഗസ്റ്റ് 27" ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു.

പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡോ അജിത് രവി പെഗാസസ് സംവിധാനം ചെയ്യുന്ന  ചിത്രമാണ്  " ഓഗസ്റ്റ് 27 " .

ത്രില്ല൪ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ഒഫീഷ്യല്‍ ഓഡിയോ ലോഞ്ചിംഗ് ഓഗസ്റ്റ് ഒന്നിന് കൊച്ചിയിലെ ലെ മെറിഡിയനിൽ വച്ചു നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വച്ച് ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ ഗോകുലം ഗോപാല൯   നി൪വ്വഹിച്ചു.
ചലച്ചിത്ര-മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കുമ്പളത്ത് പദ്മകുമാറാണ്  ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുംനിർവ്വഹിച്ചിരിക്കുന്നത്.  സബിൻ. കെ.കെ , പി. അയ്യപ്പദാസ് എന്നിവരാണ് സഹസംവിധായകർ . കൃഷ്ണ പി എസ്  ഛായാഗ്രഹണവും അഖിൽ വിജയ് , സാം ശിവ എന്നിവർ സംഗീതസംവിധാനം  നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ വരികൾ ആലപിച്ചിരിക്കുന്നത് വിധുപ്രതാപ്  നസീർ മിന്നലൈ എന്നിവരാണ്. ജബ്ബാർ മതിലകം, ജിതിൻ മലയിൻകീഴ് എന്നിവരാണ് പ്രൊഡക്ഷൻ കോൺട്രോലിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. 

പി . ശിവപ്രസാദ് .   
( പി. ആർ .ഒ ) 
 
 

No comments:

Powered by Blogger.