" അറ്റെന്‍ഷന്‍ പ്ലീസ് " ആഗസ്റ്റ് 26ന് റിലീസ് ചെയ്യും .


ഡി എച്ച് സിനിമാസിന്റെ ബാനറില്‍ ഹരി വൈക്കം, ശ്രീകുമാര്‍ എൻ ജെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച്
ജിതിന്‍ ഐസക് തോമസ് സംവിധാനം ചെയ്യുന്ന 
 ''അറ്റെന്‍ഷന്‍ പ്ലീസ്"
ആഗസ്റ്റ് 26-ന് പ്രദർശനത്തിനെത്തുന്നു.

വിഷ്ണു ഗോവിന്ദന്‍ , ആതിര കല്ലിങ്കല്‍, ആനന്ദ് മന്‍മഥന്‍, ശ്രീജിത്ത് ബാബു, ജിക്കി പോള്‍, ജോബിന്‍ പോള്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സിനിമയ്ക്കുള്ളിലെ വിവേചനവും വേര്‍തിരിവും എടുത്തുകാട്ടുന്ന ഒരു സിനിമയാണിത്. ജാതിയുടെയും നിറത്തിന്റെയും പേരില്‍ കളിയാക്കല്‍അതിരുവിടുമ്പോള്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളുമാണ് ഈ ചിത്രത്തില്‍ദൃശ്യവല്‍ക്കരിക്കുന്നത്.  ഛായാഗ്രഹണം-ഹിമല്‍ മോഹന്‍,സംഗീതം-അരുണ്‍ വിജയ്, ശബ്ദം മിശ്രണം-ജസ്റ്റിൻ ജോസ്,എഡിറ്റര്‍-രോഹിത് വി എസ് വാര്യത്ത്,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-കിഷോര്‍ പുറക്കാട്ടിരി,കല-മിലന്‍ വി എസ്, സ്റ്റില്‍സ്-സനില്‍ സത്യദേവ്, പരസ്യക്കല- മിലന്‍ വി എസ്, പ്രൊഡക്ഷന്‍ ഡിസൈന്‍-ഷാഹുല്‍ വൈക്കം.

No comments:

Powered by Blogger.