" അഞ്ചിൽ ഒരാൾ തസ്കരൻ " സെപ്റ്റംബർ 23ന് റിലീസ് ചെയ്യും.




ജയശ്രീ സിനിമാസിൻെറ ബാനറിൽ പ്രതാപൻ വെങ്കടാചലം, ഉദയശങ്കർ എന്നിവർ ചേർന്നു നിർമിക്കുന്ന അഞ്ചിൽ ഒരാൾ തസ്കരൻ സെപ്റ്റംബർ 23 ന് റിലീസാകും.

കഥ, സംവിധാനം സോമൻ അമ്പാട്ട്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർഎസ്.വെങ്കട്ടരാമൻ. തിരക്കഥ, സംഭാഷണം ജയേഷ് മൈനാഗപ്പള്ളി. സ്ക്രിപ്റ്റ്   അസോസിയേറ്റ് പ്രസാദ് പണിക്കർ.

ന്യൂജൻ ഭ്രമത്തിൽ സ്വന്തം മാതാപിതാക്കളെതള്ളിപ്പറയുന്ന ചെറുപ്പക്കാരന്റെ പതനം തിരിച്ചറിവിൻെറ തലത്തിലേക്ക് കൊണ്ടെത്തിക്കുന്ന പ്രമേയമാണ് അഞ്ചിൽ   ഒരാൾ തസ്കരൻ. 

ഇന്ദ്രൻസ് സ്വാമി എന്ന വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രേക്ഷക ഹൃദയങ്ങളിൽ എന്നും ഓർമ്മിക്കുന്നു നിരവധി കഥാപാത്രങ്ങളെ ഇതിനകം ഇന്ദ്രൻസ് അവതരിപ്പിച്ചു കഴിഞ്ഞു. അഞ്ചുപേരിൽ ആരാണ് തസ്കരൻ എന്ന് പ്രേക്ഷകർക്ക്കണ്ടെത്താനായി ചിത്രത്തിൻറെ അവസാനം വരെ കാത്തിരിക്കേണ്ടിവരും. നല്ലൊരുതീയറ്റർഅനുഭവമായിരിക്കും ഈ ചിത്രം.

ഇന്ദ്രസിനൊപ്പംരൺജിപണിക്കർ,കലാഭവൻ ഷാജോൺ, പുതുമുഖം സിദ്ധാർത്ഥ്  രാജൻ, ഹരീഷ് പേരടി, ഹരീഷ്കണാരൻ
,തിരു, ശിവജി ഗുരുവായൂർ, പാഷാണംഷാജി,സുബ്രഹ്മണ്യൻ ബോൾഗാട്ടി, അരിസ്റ്റോ സുരേഷ്, ശ്രവണ, അംബിക, നീന കുറുപ്പ്, കുളപ്പുള്ളി ലീല, മീനാക്ഷി മഹേഷ് തുടങ്ങിയവർ അഭിനയിക്കുന്നു. മണികണ്ഠൻ പി.എസ്. ഛായാഗ്രഹണവും  സന്ദീപ് നന്ദകുമാർ എഡിറ്റിങ്ങും നിർവഹിക്കുന്നു. പി. കെ. ഗോപി, പി.ടി. ബിനുഎന്നിവരുടെ ഗാനങ്ങൾക്ക് അജയ് ജോസഫ് സംഗീതം പകർന്നു. ഷെബീറലി കലാസംവിധാനവും സജി കൊരട്ടിചമയവുംരാധാകൃഷ്ണൻ മങ്ങാട്ട് വസ്ത്രാലങ്കാരവും അനിൽ പേരാമ്പ്ര നിശ്ചല ഛായാഗ്രാഹണവും നിർവഹിക്കുന്നു.

വിനോദ്പ്രഭാകർ(സാമ)സംഘട്ടന സംവിധാനം. നൃത്തം സഹീർ അബ്ബാസ്. പരസ്യകല സത്യൻസ്. പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര.പ്രൊഡക്ഷൻ  എക്സിക്യുട്ടീവ് നസീർ കൂത്തുപറമ്പ്.പ്രൊഡക്ഷൻ മാനേജർ വിപിൻ മാത്യു പുനലൂർ.വാർത്തകൾ ഏബ്രഹാം ലിങ്കൺ. വിതരണം ജയശ്രീ സിനിമാസ് ത്രൂ 72 ഫിലിംസ് .

No comments:

Powered by Blogger.