സ്നേഹത്തിൻ്റെ ആഴം തേടിയുള്ള യാത്രയാണ് അനൂപ് മേനോൻ്റെ " PADMA " . അഭിനയ മികവുമായി സുരഭീലക്ഷ്മി.

സ്നേഹത്തിൻ്റെ  ആഴം തേടിയുള്ള  യാത്രയാണ് " PADMA" . അനൂപ് മേനോന്റെ തിരക്കഥയിലുംസംവിധാനത്തിലും മികച്ച് നിൽക്കുന്ന ഈ  ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ  ഗ്രാമീണ വനിത പത്മയെ അവതരിപ്പിച്ച സുരഭി ലക്ഷ്മിയുടെ പെർഫോർമൻസ് എടുത്തു പറയാം.. ഭർത്താവ് ക്ലീനിക്കൽ സൈക്കോളജിസ്റ്റായി രവിശങ്കറും പ്രേക്ഷക മനസിൻ ഇടം നേടി. നെൽസൺ മാത്യുവിനെ ദിനേശ് മനോഹർ മനോഹരമാക്കി. 

എത്രമേൽ ആഴത്തിലുള്ള ബന്ധമായാലുംഎവിടെയൊക്കെയോ  വഴുതിപ്പോകുന്ന മനുഷ്യ മനസ്സുകളുടെ സങ്കീർണതയും സിനിമ വരച്ച് കാട്ടുന്നു.ഇന്നത്തെ സമൂഹത്തിൽ ഒരുപക്ഷേ പലരുടെയും ജീവിതത്തിൽ നടക്കുന്നസംഭവങ്ങളുടെ
നേർക്കാഴ്ചയുംഓർമപ്പെടുത്തലും കൂടിയാണ് " പത്മ". ദാമ്പത്യബന്ധത്തിന്റെ മനോഹരമായൊരു ആവിഷ്കാരവുമായുള്ള അനൂപ് മേനോന്റെ സംവിധാനം മികച്ചതായി . 

വിജയ് യേശുദാസ് ആലപിക്കുന്ന "കനൽകാറ്റിൽ..."  എന്ന ഗാനം  ഹിറ്റ് ചാർട്ടിൽ ഇടംനേടിയിരുന്നു .നിനോയ് വര്‍ഗീസ് സംഗീതം ഒരുക്കിയ ഗാനത്തിന് അനൂപ് മേനോന്‍ ആണ് വരികൾ എഴുതിയത്. 

അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോൻ തന്നെ നിർമ്മിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍ തന്നെയാണ് നായകന്‍. ശങ്കര്‍രാമകൃഷ്ണന്‍, ശ്രുതി രജനികാന്ത്, ദിനേശ് പ്രഭാകർ, മാലാപാർവ്വതി, മറീന മൈക്കിൾ എന്നിവരോടൊപ്പം സി.ടി. കബീർ , പ്രദീപ് ബാലൻ, അനിൽ ബേബി ,രമേഷ് കാപ്പാട് തുടങ്ങിയപുതുമഖതാരങ്ങളുംചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  

കഥ, തിരക്കഥ, സംഭാഷണം  അനൂപ്മേനോനും,മഹാദേവന്‍തമ്പിഛായാഗ്രഹണവും, സിയാൻചിത്രസംയോജനവും, പ്രോജക്ട് ഡിസൈനർ എൻ.എം ബാദുഷയും , കലാസംവിധാനം ദുന്‍ദു രഞ്ജീവും , പ്രൊഡക്ഷന്‍ കണ്‍ട്രോളർ അനില്‍ ജിയും  ഡിസൈൻ ആന്റണി സ്റ്റീഫനുമാണ് മറ്റ് അണിയറ 
പ്രവർത്തകർ.

പാട്ടുകളാണ് സിനിമയുടെ മുഖ്യ ആകർഷണം . വരികളുടെ ആത്മാവറിഞ്ഞാണ് ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. "ഒരാളുടെ ഭാഗത്ത് ന്യായം കണ്ടെത്താൻ നമ്മൾ ശ്രമിക്കുന്നത് ആ വ്യക്തിയെ അത്രമേൽ നമുക്ക് ഇഷ്ടമുള്ളപ്പോഴാണ് " ഇതാണ് സിനിമയുടെ പ്രമേയം " 

വയലൻസും മറ്റും ഇല്ലാത്ത ഒരു കൊച്ചു ചിത്രത്തിൻ്റെ വിജയത്തിൽ നമുക്കും പങ്കാളിയാകാം.തിരക്കുകൾക്കിടയിൽസ്വന്തംകുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ കഴിയാത്തവർക്ക് നല്ലൊരു മെസേജ് കൂടി " പത്മ " നൽകുന്നു.

Rating : 4 / 5.
സലിം പി. ചാക്കോ .
cpK desK.

No comments:

Powered by Blogger.