വ്യത്യസ്തയുള്ള കാഴ്ചാനുഭവമായി " in " . അഭിനയ മികവുമായി കിയാൻ കിഷോർ ,മധുപാൽ, ദീപ്തി സതി.


രാജേഷ് നായർ സംവിധാനം ചെയ്ത  " in "  മനോരമ മാക്സ് ഒറിജനലിൽ  റിലീസ് ചെയ്തു. 

കുറ്റവാളിയെ തെരയുന്ന പോലീസ് ഓഫീസറുടെയും കുറ്റാന്വേഷണറിപ്പോർട്ടറുടെയും പോരിൻ്റെകൂടി കഥയാണിത്.
തലസ്ഥാന നഗരിയിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കൊലപാതകങ്ങളുടെ സത്യാവസ്ഥ കണ്ടെത്താൻ ശ്രമിക്കുന്ന പത്രപ്രവർത്തക യാണ്  ജെന്നി . 

ഡി.എസ്.പി അയ്യപ്പൻ സർവീസിൽ നിന്ന് പെൻഷൻ ആകാനിരിക്കുന്ന വ്യക്തിയാണ്. ഇതിനിടയിൽ ജെന്നി അയ്യപ്പൻ  അയ്യപ്പൻ നടത്തുന്ന പല  അന്വേഷണങ്ങൾക്കും  ഇടംകോലിടുകയാണ്.  
ആളൊഴിഞ്ഞ വീടുകളിൽ താമസമാക്കിഅവിടെയെത്തുന്ന വീട്ടുടമയെ ചുറ്റിക കൊണ്ട് കൊല്ലുന്ന രീതിയാണ് ആക്രമി സ്വീകരിച്ചു വരുന്നത്. 

നടനും സംവിധായകനുമായ മധുപാൽ , മനോഹരി ജോയി, ദീപ്തി സതി, സേതുലക്ഷ്മി, കിയൻകിഷോർ,കൃഷ്ണബാലകൃഷ്ണൻ,മഹേശ്വരി  ,ഷാജു ശ്രീധർ ,ആര്യ ,വിജയ് ബാബു, കീർത്തന ,കാർത്തിക നിഷാന്ത്, ജീവ ,പാർത്ഥമി  തുടങ്ങിയവർ  ഈചിത്രത്തിൽഅഭിനയിക്കുന്നു. 

വാവാ ഫിലിംസിൻ്റെയും സെൻ പ്രൊഡക്ഷൻ്റെയും ബാനറിൽ സലീൽ ശങ്കരനും ,രാജേഷ് നായരുംചേർന്നാണ് " in " നിർമ്മിച്ചിരിക്കുന്നത്. അമ്പിളി മോനോൻഏക്സിക്യുട്ടിവ് 
പ്രൊഡ്യൂസറാണ് .

പത്രപ്രവർത്തക ജെന്നിയായി ദീപ്തി സതിയും ,ഡി.എസ്.പി അയ്യപ്പനായി മധുപാലും തിളങ്ങി. കിയാൻ കിഷോറിൻ്റെ അഭിനയ മികവ് എടുത്ത് പറയാം .രാജ്കുമാറിൻ്റെ ഛായാഗ്രഹണവും ,സൂരജിൻ്റെ എഡിറ്റിംഗും മികവുറ്റതായി. രാജേഷ് നായരുടെ സംവിധാനം ശ്രദ്ധേയം . 

മറ്റ് ത്രില്ലർ  ചിത്രങ്ങളിൽ നിന്ന് വ്യത്യസ്ത കാഴ്ചാനുഭവമാണ് " in " .

Rating : 3.5/ 5.
സലിം പി. ചാക്കോ . 
cpK desK .
 

No comments:

Powered by Blogger.