സോഫിയപോൾ നിർമ്മിക്കുന്ന പുതിയ ചിത്രം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യും.


മിന്നല്‍മുരളിക്ക് ശേഷം ആക്ഷന്‍ ത്രില്ലറുമായി വീക്കെന്‍ഡ്ബ്ലോക്ക്ബസ്‌റ്റേഴ്‌സ് എത്തുന്നു .പ്രൊഡക്ഷൻ നമ്പർ 6 സോഫിയപോളാണ്  നിർമ്മിക്കുന്നത്. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

മിന്നല്‍ മുരളിക്ക് പുറമേ ബാംഗ്ലൂര്‍ ഡേയ്‌സ്, കാട് പൂക്കുന്നനേരം,മുന്തിരിവള്ളി
കൾ  തളിര്‍ക്കുമ്പോള്‍, പടയോട്ടം തുടങ്ങിയ ചിത്രങ്ങളാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ്ബ്ലോക്ക്ബസ്‌റ്റേഴ്‌സ് നിര്‍മ്മിച്ചത്.

ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കിയ " മിന്നല്‍ മുരളി "  വൻ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.നെറ്റ്ഫ്‌ളിക്‌സ് വഴി പുറത്തിറങ്ങിയ ചിത്രം  സൂപ്പർ ഹിറ്റായിരുന്നു. 

മറ്റൊരു സൂപ്പർ ഹിറ്റിനായി നമുക്ക് കാത്തിരിക്കാം .

സലിം പി. ചാക്കോ .
cpK desK.


No comments:

Powered by Blogger.