റിലീസിനു മുമ്പേ അഞ്ചു മില്യന്‍ തൊട്ട് സാല്‍മണ്‍ ത്രി ഡിയിലെ ഗാനം; ആഹ്ലാദം ആഘോഷമാക്കി അണിയറ പ്രവര്‍ത്തകര്‍.




ഇന്ത്യന്‍ സിനിമാ ചരിത്രത്തിലാദ്യമായി ഏഴ് ഭാഷകളിലിറങ്ങുന്ന ത്രി ഡി ചിത്രം സാല്‍മണിലെ ഗാനം റിലീസിനു മുമ്പേ സൂപ്പര്‍ ഹിറ്റ്. വിജയ് യേശുദാസിന്റെ ജന്മദിനമായ മാര്‍ച്ച് 23ന് ടി സീരിസ് ലഹിരി യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ കാതല്‍ എന്‍ കവിതൈ എന്ന ഗാനത്തിന്റെ കാഴ്ച അഞ്ച് മില്യനാണ് ഇതിനകം പൂര്‍ത്തിയാക്കിയത്.

നവീന്‍ കണ്ണന്റെ രചനയില്‍ ശ്രീജിത്ത് എടവന സംഗീതം നല്കിയ ഗാനരംഗത്തില്‍ വിജയ് യേശുദാസും ജോനിറ്റ ഡോഡയുമാണ്
വേഷമിട്ടിരിക്കുന്നത്. 
ലുലു മാരിയറ്റില്‍ നടന്ന ആഘോഷ ചടങ്ങില്‍ പ്രമുഖരും സിനിമയിലെ അണിയറ പ്രവര്‍ത്തകരും ഉള്‍പ്പെടെ പങ്കെടുത്തു. സദസ്സിനു മുമ്പാകെ സാല്‍മണിന്റെ ട്രെയിലര്‍ പുറത്തിറക്കി. 

ആശ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സി പി സാലി, സിനിമാ പ്രൊഡ്യൂസര്‍ സലാം ബാപ്പു, ഫാഷന്‍ ഡിസൈനര്‍ ദാലു കൃഷ്ണദാസ്, അധ്യാപകനും മോട്ടിവേഷന്‍ സ്പീക്കറും നടനുമായ ഡോ. രജിത് കുമാര്‍, ഇവന്റ് ഡയറക്ടര്‍മാരായ അന്‍വര്‍, സജിനി, ചലച്ചിത്ര താരം കൈലാഷ്, ഇന്‍ഡോട്ട് മാനേജിംഗ് പാര്‍ട്ണര്‍ സുഷീല്‍ കുമാര്‍, ഇന്‍ഡോട്ട് ബിസിനസ് ഹെഡ് പ്രവീണ്‍ കുമാര്‍, സുരേഷ് ഇന്‍സ്‌പെയര്‍, ഇന്‍ഡോട്ട് പാര്‍ട്ണര്‍മാരായ ജാഫര്‍ അലി, ജോസ് ചുമ്മാര്‍, എം ജെ എസ് മീഡിയ സി ഇ ഒ എം കെ മുഹമ്മദ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. 
സാല്‍മണിലെ നായകന്‍ വിജയ് യേശുദാസ്, താരങ്ങളായ രാജീവ് ഗോവിന്ദ പിള്ള, നേഹ സക്‌സേന, പ്രേമി വിശ്വനാഥ്, ബേബി ദേവനന്ദ, ഇബ്രാഹിം കുട്ടി, ഷിയാസ് കരീം, അഞ്‌ജോ നായര്‍, ബഷീര്‍ ബഷി, ഷിനി അമ്പലത്തൊടി, സംഗീത പോള്‍, അലിം സിയാന്‍, ഹെന ദീപു, അഫ്രീന്‍ സൈറ, ജാബിര്‍ മുഹമ്മദ്, ഡോ. സജിമോന്‍ പാറയില്‍, കലാഭവന്‍ സിനാജ്, സീതു, പട്ടാളം സണ്ണി, റസാക്ക് ചാലക്കുടി, നവീന്‍ ഇല്ലത്ത്, നിര്‍മാതാക്കളായ ജോയ്‌സണ്‍ ഡി പീക്കാട്ടില്‍, എം ജെ എസ് മീഡിയ, ടി എസ് വിനീത് ഭട്ട്, ഷാജു തോമസ്, ലൈന്‍ പ്രൊഡ്യൂസര്‍ എം ജെ എസ് മുഷ്ത്താഖ് റഹ്മാന്‍ കരിയാടന്‍, ഗാനരചയിതാവ് നവീന്‍ കണ്ണന്‍, സംഗീത സംവിധായകന്‍ ശ്രീജിത്ത് എടവന, എഡിറ്റര്‍ ശ്യാം ശശിധരന്‍, മേക്കപ്പ് സുധി സുരേന്ദ്രന്‍, ത്രി ഡി സ്റ്റീരിയോസ്‌കോപിക്ക് ഡയറക്ടര്‍ ജീമോന്‍ പുല്ലേലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍ എം ബാദുഷ, ത്രി ഡി സ്റ്റീരിയോസ്‌കോപ്പിക്ക് സൂപ്പര്‍വൈസര്‍ വിനക്‌സ് വര്‍ഗ്ഗീസ്, സ്റ്റില്‍ ഫോട്ടോഗ്രാഫി എം ജെ എസ് സലീഷ്, ത്രി ഡി സിനിമാട്ടോഗ്രഫി രാഹുല്‍ മേനോന്‍, ഡിസൈന്‍സ് എം ജെ എസ് പ്രദീപ് ബാലകൃഷ്ണന്‍, ഗ്രാഫിക്ക് ആന്റ് സ്‌പോട്ട് എബിന്‍ സി തോമ, പി ആര്‍ ഒ എ എസ് ദിനേശ്, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഹാരിഫ് ഒരുമനയൂര്‍, ആര്‍ട്ടിസ്റ്റ് കോ ആന്റ് വോക്കല്‍സ് ഫോര്‍ റി റിക്കോര്‍ഡിംഗ് പ്രവീണ്‍ രവീന്ദ്ര, പ്രൊജക്ട് സപ്പോര്‍ട്ടിംഗ് ഡോ. അനസ് കെ, കൊറിയോഗ്രാഫര്‍ അയ്യപ്പദാസ് വി പി, കോസ്റ്റിയും ഡിസൈനര്‍മാരായ സുധീര്‍, എമിലിന്‍ പിഗാറസ്, റിതു എ ആര്‍, റസീന എച്ച് എ, നമി, ബേനസീര്‍ ആസിഫ്, ടു ഡി സിനിമോട്ടോഗ്രഫി എസ് സെല്‍വകുമാര്‍, കളറിസ്റ്റ് സെല്‍വന്‍ വര്‍ഗ്ഗീസ്, കോസ്റ്റിയൂം സപ്പോര്‍ട്ടിംഗ് ഷഹാന ഷിഹാദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. 
ഗാനരചയിതാവ് നവീന്‍ കണ്ണന്‍, സംഗീത സംവിധായകന്‍ ശ്രീജിത്ത് എടവന എന്നിവര്‍ക്ക് പ്രത്യേക ഉപഹാരം നല്കി. സാല്‍മണ്‍ ത്രി ഡിയുടെ സംവിധായകന്‍ ഷലീല്‍ കല്ലൂര്‍ പരിപാടിക്ക് നേതൃത്വം നല്കി. 

തമിഴിന് പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, മറാഠി, ബംഗാളി ഭാഷകളില്‍ പുറത്തിറങ്ങുന്ന സാല്‍മണ്‍ ത്രി ഡി റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലര്‍ ഡോള്‍സ്, കാട്ടുമാക്കാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചലച്ചിത്രമാണ്. എം ജെ എസ് മീഡിയയുടെ ബാനറില്‍ ഷാജു തോമസ് (യു എസ് എ), ജോസ് ഡി പെക്കാട്ടില്‍, ജോയ്സ് ഡി പെക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് 20 കോടി രൂപയാണ് ബജറ്റ്.

No comments:

Powered by Blogger.