" ഹെഡ്മാസ്റ്റർ " ജൂലൈ 29ന് റിലീസ് ചെയ്യും.

ചാനൽ ഫൈവിൻ്റെ ബാനറിൽ ശ്രീലാൽ ദേവരാജൻ നിർമ്മിച്ച് ദേശീയപുരസ്കാര ജേതാവായ രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ''ഹെഡ്മാസ്റ്റർ " ജൂലൈ 29ന് റിലീസ് ചെയ്യും.  

കാരൂർ നീലകണ്ഠപിള്ളയുടെ '' പൊതിച്ചോറ് '' എന്ന ചെറുകഥയെ അധികരിച്ച്  രാജീവ് നാഥും കെ.ബി വേണുവും ചേർന്ന് തിരക്കഥ എഴുതിയിരിക്കുന്നത്. 

 "ഹെഡ്മാസ്റ്ററിൽ " ബാബു ആൻ്റണി, തമ്പി ആൻ്റണി, ജഗദീഷ്, ശങ്കർ രാമകൃഷ്ണൻ, മഞ്ജു പിള്ള, ആകാശ് രാജ്, സേതുലക്ഷ്മി തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

റോണി റാഫേൽ പശ്ചാത്തല സംഗീതവും, കാവാലം ശ്രീകുമാർ സംഗീതവും, പ്രഭാവർമ്മ ഗാനരചനയും നിർവ്വഹിച്ചിരിക്കുന്നു.

No comments:

Powered by Blogger.