" മനുഷ്യൻ അടിസ്ഥാനപരമായി ഒരു മ്യഗമാണ് " . സുരേഷ് ഗോപി - ജോഷി കൂട്ടുകെട്ട് വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു.

ഫയർ ബ്രാൻഡ് സുരേഷ്ഗോപിയും മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷിയും ഒരു ഇടവേളക്ക്ശേഷം ഒരുമിച്ച  ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ് " പാപ്പൻ " . സുരേഷ് ഗോപി സി.ഐ ഏബ്രഹാം മാത്യു മാത്തൻ / പാപ്പൻ എന്നി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ഗോകുൽ സുരേഷ് മൈക്കിളായും ,നിതാപിള്ള പത്തനംതിട്ട റൂറൽ ഏ.എസ്.പി വിൻസി ഏബ്രഹാംഐ.പി.എസ് ആയും  , വിജയരാഘവൻ എസ് പി ഭാസ്കർ ഷേണായിആയും, കനിഹസൂസനായും,ജനാർദ്ദനൻ ഡോ.പട്ടാഭിരാമനായും ,  ആശാ ശരത് ഡോ. ഷേർളി സോമസുന്ദരമായും ,നന്ദു  എസ്.ഐ രാഘവനായും, ടിനി ടോം സി. ഐ. സോമൻ നായരായും,ഡയാനാ ഹമീദ് 
ഋതുപർണ്ണയായും ,രാഹുൽ മാധവ് നടൻ രവിവർമ്മനായും, ചന്ദുനാഥ്  സിദ്ദനായും, അജ്മൽ സോളമാനായും വേഷമിടുന്നു. നൈല ഉഷ ( പാപ്പൻ്റെ ഭാര്യ )  ,ഷമ്മി തിലകൻ, ഗീതു കൃഷ്ണ, അഭിഷേക് രവീന്ദ്രൻ ,മാലാ പാർവ്വതി , ശ്രിജിത് രവി, റോസിൻ ജോളി, നന്ദു പൊതുവാൾ എന്നിവരും  ഈ ചിത്രത്തിൽ
അഭിനയിക്കുന്നു. 

ശ്രീഗോകുലം മൂവീസിനു വേണ്ടി  ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന "പാപ്പൻ" ഒരുക്കിയിരിക്കുന്നത് ഡേവിഡ് കാച്ചപ്പിള്ളിപ്രൊഡക്ഷൻസും, ഇഫാർ മീഡിയായുംചേർന്നാണ്. ഗോകുലം ഗോപാലൻ,
ഡേവിഡ്കാച്ചപ്പിള്ളി,റാഫി മതിര എന്നിവർ ചേർന്നാണ് ഈ ചിത്രം  നിർമ്മിച്ചിരിക്കുന്നത്. 

ആർ. ജെ ഷാൻ രചനയും ,
അജയ് ഡേവിഡ് കാച്ചപ്പള്ളി ഛായാഗ്രണവും ,ശ്യാം ശശിധരൻ എഡിറ്റിംഗും ,
ജാക്ക്സ് ബിജോയ് പശ്ചാത്തല സംഗീതം,സംഗീതം എന്നിവയും, മനു മഞ്ചിത്ത് , ജ്യോതിഷ് കാശി എന്നിവർ  ഗാനരചനയും, വിഷ്ണു ഗോവിന്ദ് ,ശ്രീശങ്കർ എന്നിവർ സൗണ്ട് ഡിസൈനും, നിമേഷ് എം. താനൂർ കലാ
സംവിധാനവും,റോണക്സ് സേവ്യർ മേക്കപ്പും ,പ്രവീൺ വർമ്മകോസ്റ്റ്യൂമും,വി.സി.പ്രവീൺ,ബൈജുഗോപാലൻ,സുജിത്ജെ.നായർ,ഷാജി എന്നിവർ സഹനിർമ്മാണവും ,അഭിലാഷ് ജോഷി ക്രിയേറ്റീവ് ഡയറക്ടറും, സെബാസ്റ്റ്യൻ കൊണ്ടൂപറമ്പിൽ (U.S.A), തോമസ് ജോൺ (U.S.A), കൃഷ്ണമൂര്‍ത്തി എന്നിവർ ഏക്സിക്യൂട്ടിവ് പ്രൊഡ്യൂസറൻ മാരും ,എസ്. മുരുകൻ പ്രൊഡക്ഷൻ കൺട്രോളറും, സിബി ജോസ് ചാലിശ്ശേരി ചീഫ് അസോസിയേറ്റ് ഡയറ്ക്ടറും, നന്ദു ഗോപാലക്യഷ്ണൻ സ്റ്റിൽസും ,വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ് ( പി.ആർ.ഒ) , ഓൾഡ് മങ്ക് ഡിസൈൻസും എന്നിവർ അണിയറ ശിൽപ്പികളുമാണ് . ശ്രീ ഗോകുലംമൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് 
ചിത്രം തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. 

തൻ്റെ ജീവിതം മാറ്റിമറിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിലേക്കാണ് പാപ്പൻ്റെ സഹായം പോലീസ് തേടുന്നത്. അന്വേഷണ ചുമതല മകൾക്കുമാണ് .ഇവർ തമ്മിലുള്ളസ്വരചേർച്ചയില്ലായിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. 

ഇടതുകൈയ്ക്ക് ചലനശേഷിയില്ലാത്ത എബ്രഹാം മാത്യു മാത്തൻ എന്ന പപ്പനായി സുരേഷ് ഗോപി തിളങ്ങി. നീത പിള്ള വിൻസി ഏബ്രാഹാമിൻ്റെ  റോളിൽ കയ്യടക്കമുള്ള അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. 

സുരേഷ് ഗോപിയുടെയും, ജോഷിയുടെയും മുൻ ചിത്രങ്ങളായ " ലേലം " ,പത്രം, വാഴുന്നോർ എന്നിവ ഹിറ്റ് ചിത്രങ്ങളായിരുന്നു. 2019ൽ റിലിസ് ചെയ്ത " പൊറിഞ്ചു മറിയം ജോസ് " എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷുംഒന്നിച്ച്അഭിനയിക്കുന്ന ആദ്യം ചിത്രം കൂടിയാണിത്.   " സലാം കാശ്മീരിന് " ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. സുരേഷ് ഗോപിയുടെ 252 -മത്തെ ചിത്രമാണ് " പാപ്പൻ " .

ഛായാഗ്രഹകൻ അജയ് ഡേവിഡ് കാച്ചപ്പള്ളി ഒരുക്കിയ ഫ്രെയിമുകൾ മനസ്സിൽ തങ്ങിനിൽക്കും. 

മലയാള സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണിത്. ഒരു മർഡർ ഇൻവസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. സുരേഷ് ഗോപിയുടെ ശക്തമായ തിരിച്ച് വരവാണ് ഈ ചിത്രം. ദീർഘനാളുകൾക്ക് ശേഷമാണ് ജോഷി ഒരു പോലീസ് കഥയുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. 

മാസും ക്ലാസും മാത്രമല്ല പ്രണയവും കുടുംബവും അപ്പൻ മക്കൾ ബന്ധവുമൊക്കെ ചേർന്ന സിനിമയാണ് "പാപ്പൻ " .

" ഞാൻ ചെയ്ത ശരികളിൽ തെറ്റുകളുണ്ട്, എന്റെ തെറ്റുകളിൽ ശരികളും " എന്നത്  ഒരു പോലീസുകാരൻ്റെ തിരിച്ചറിവാണ് സിനിമയുടെ പ്രമേയം.  

പതിയെ കഥപറയഞ്ഞ്  പ്രേക്ഷകനെ പിടിച്ച് ഇരുത്തുക എന്ന പുതിയ തന്ത്രമാണ് ഈ സിനിമയിൽജോഷിസ്വീകരിച്ചിരിക്കുന്നത്.പുതുമായാർന്ന ട്വിസ്റ്റുകളും സസ്പെൻസുകളും  സിനിമയിൽ ഇല്ല .പകയും വാശിയുമാണ് സിനിമ പറയുന്നത്. മനുഷ്യൻ എന്നത് അടിസ്ഥാനപരമായി ഒരു മൃഗമാണെന്ന ഓർമ്മപ്പെടുത്തലാണ് സിനിമ 
പങ്കുവെയ്ക്കുന്നത്.

ഹിറ്റ് മേക്കർ ജോഷിയും, സുരേഷ്ഗോപിയും 
പ്രേക്ഷകരോടൊപ്പം  തൊണ്ണൂറുകളിലെ  പോലെ ഇപ്പോഴുമുണ്ട് എന്ന് തെളിയിക്കുന്ന ചിത്രമാണ് " പാപ്പൻ " . മേക്കിംഗും, പെർഫോമൻസും കൊണ്ട് " പാപ്പൻ " പ്രേക്ഷകരെ വിസ്മയിപ്പിക്കും. 

Rating : 4 / 5.
സലിം പി. ചാക്കോ .
cpK desK.
 
 

No comments:

Powered by Blogger.