200ൽപരം പുതുമുഖങ്ങൾ ഒന്നിക്കുന്ന " കോളനി " .

200ൽപരം പുതുമുഖങ്ങൾ  ഒന്നിക്കുന്ന "  കോളനി "  എന്ന ചിത്രം  ഒരുങ്ങുന്നു.
മാസ്റ്റർ മനാഫ് ആദിനാട് ആണ്  ചിത്രത്തിന്റെ രചനയും സംവിധാനവുംനിർവഹിക്കുന്നത്.ഡി. കെ. മൂവിയുടെ ബാനറിലാണ്  ചിത്രം നിർമിക്കുന്നത്.മനുഷ്യരാശി  ഇന്ന് നേരിടുന്ന  വലിയ ഒരു  പ്രശ്നമാണ് ചിത്രം പറയുന്നത്.
പ്രണയവും നൊമ്പരവും സംഘട്ടനവും  സസ്പെൻസ്  നിറഞ്ഞ ക്ലൈമാക്സുമാണ് ചിത്രത്തിന്റെ ഒരു പ്രത്യേകത.

രാജാസാഹിബ് , പഷാണം ഷാജി,മോളികണ്ണമാലി,കോബ്രാ രാജേഷ്, അഭിലാഷ് അട്ടായം, കുളപ്പുള്ളി ലീല,  വിജയൻ മുരുക്കുംപുഴ, ഉഷ, പാർവതി എന്നിവരാണ് പ്രധാന  താരങ്ങൾ.200 പുതുമുഖങ്ങളും  ചിത്രത്തിൽകഥാപാത്രങ്ങളാകുന്നു.ഗാനരചന : മാസ്റ്റർ മനാഫ്, സുനീഷ് ശ്രീരാഗം, അനീഷ് ആശ്രമം. സംഗീത സംവിധാനം : ഡോ.ബിജു അനന്തകൃഷ്ണൻ,  ടി. പി. അനിൽകുമാർ, കലാഭവൻ പത്മജ.ഗായകർ :  ജാസി ഗിഫ്റ്റ്,ഡോ. ബിജു അനന്തകൃഷ്ണൻ, ഷൈൻ ഡാനിയൽ,  പ്രസീത ചാലക്കുടി, കലാഭവൻ പത്മജ. 

കരുനാഗപ്പള്ളി ആലുംകടവിൽ നടന്ന  പൂജാ  ചടങ്ങിൽ സി. ആർ. മഹേഷ്‌ എം എൽഎ ഉൾപ്പെടെ നിരവധി പ്രമുഖർ  പങ്കെടുത്തു.ഓഡി പ്ലസ് എന്ന ചിത്രത്തിനു  ശേഷം മാസ്റ്റർ മനാഫ് ആദിനാട് സംവിധാനം ചെയ്യുന്ന ചിത്രമാണ്  കോളനി. 

റഹിം പനവൂർ
പിആർഒ
ഫോൺ :9946584007

No comments:

Powered by Blogger.