പ്രിയദർശൻ - എം.ടി ടീമിൻ്റെ " ഓളവും തീരവും " ബ്ലാക്ക് ആൻ്റ് വൈറ്റിൽ . ബാപ്പുട്ടിയായി മോഹൻലാലും , നബീസായി ദുർഗ്ഗകൃഷ്ണയും.

" ഓളവും തീരവും " : എം.ടിയുടെ തിരക്കഥയില്‍ പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ഈ  സിനിമ1970 ഫെബ്രുവരി 27ന് ചിത്രം റിലീസ് ചെയ്തത്.

മധു ( ബാപ്പുട്ടി) ,ഉഷനന്ദിനി ( നബീസ),ജോസ്പ്രകാശ്  
( കുഞ്ഞാലി ), നിലബൂർ ബാലൻ ( മൂപ്പൻ ), അബ്ബാസ് ( മൂസ ) ,ആലുംമുടൻ ( നാരായണൻ ), നെല്ലിക്കോട് ഭാസ്കരൻ ( അബ്ദുക്ക ) നിലബൂർ അയിഷ (അയിഷ ) ,പറവൂർ ഭരതൻ ( സുലൈമാൻ ) ,ഫിലോമിന ( ബീവാത്തു ) എന്നിവർവിവിധകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഗാനരചന പി. ഭാസ്കരൻ ,മൊയിൻക്കുട്ടി വൈദ്യർ എന്നിവരും  ,രചന എം.ടിയും, സംവിധാനം പി .എൻ മോനോനും ,നിർമ്മാണം പി.എ. ബക്കറും ,ഛായാഗ്രഹണം മങ്കട രവിവർമ്മയും ,എഡിറ്റിംഗ് രവിയും ,സംഗീതം എം.എസ് ബാബുരാജും നിർവ്വഹിച്ചു. എസ്. ജാനകി ,എം.എസ് ബാബുരാജ് ,പി.ലീല ,കെ.ജെ. യേശുദാസ് ,മാചന്ദ് വാസന്തി അബുബേക്കർ എന്നിവരാണ്  ഗാനങ്ങൾ ആലപിച്ചത്. 


പ്രിയദർശൻ സംവിധാനം ചെയ്യുന്ന " ഓളവും തീരവും " ബ്ലാക്ക് ആൻ്റ്  വൈറ്റിലാണ് റിലീസ് ചെയ്യുന്നത്. ബാപ്പുട്ടിയായി  മോഹന്‍ലാലും നമ്പീസയായിദുര്‍ഗാകൃഷ്ണയും,വില്ലൻ കുഞ്ഞാലിയായി ഹരീഷ്പേരടിയുംഇവരോടൊപ്പം സുരഭീലക്ഷ്മി, വിനോദ് കോവൂർ, അപ്പുണ്ണി ശശി, ജയപ്രകാശ് കുളൂരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു

പുഴ നിത്യസാന്നിദ്ധ്യമായ ഒരു ദേശവുംഅതിനെചുറ്റിപ്പറ്റിയുള്ളമനുഷ്യജീവിതവുംപ്രകൃതിയും പ്രണയവും വിരഹവും അനാഥത്വവും നിരാശയും എല്ലാം സിനിമയുടെ പ്രമേയത്തിൽ പറയുന്നു. ബാപ്പുട്ടിയുടെയുടെയും നബീസയുടെയും പ്രണയമാണ് " ഓളവും തീരവും " പറയുന്നത് .

ഛായാഗ്രഹണം സന്തോഷ് ശിവനും, കലാസംവിധാനം സാബുസിറിളുംനിർവ്വഹിക്കുന്നു. എം.ടിയുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി നിർമ്മിക്കുന്ന ചെറു സിനിമയുടെ ഭാഗമാണ് ഈ ചിത്രം. ന്യൂസ് വാല്യൂ പ്രൊഡക്ഷൻസ് ലിമിറ്റഡും, ആർ. പി. എസ്. ജി സരിഗമ ഇന്ത്യ ലിമിറ്റഡും ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. എം.ടി.യുടെ മകൾ അശ്വതി വി നായർക്രിയേറ്റീവ്പ്രൊഡ്യൂസറും ,സംവിധായകൻ സുധീർ അമ്പലപ്പാട് ലൈൻ പ്രൊഡ്യൂസറുമാണ്.ശ്രീകാന്ത് മുരളി അസോസിയേറ്റ് ഡയറകടറുമാണ്. സ്ട്രീമിങ്ങ് പാർട്ട്ണർ നെറ്റ് ഫ്ളിക്സാണ്. അൻപത് മിനിറ്റിലാണ് സിനിമയുടെ ദൈർഘ്യം. 

സലിം പി. ചാക്കോ .


No comments:

Powered by Blogger.