" കോബ്ര "യുടെ മലയാളം ഫോണ്ട് ഉള്ള പോസ്റ്റർ പുറത്തിറങ്ങി.

പ്രിയ സുഹൃത്തുക്കളെ,

ചിയാൻ വിക്രം നായകനായി എത്തുന്ന തമിഴ് ചിത്രം "കോബ്ര" യുടെ കേരള വിതരണാവകാശം ഇഫാർ മീഡിയ സ്വന്തമാക്കിയ വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ...

ചിത്രത്തിൻ്റെ മലയാളം ടൈറ്റിൽ ഫോണ്ട് റിലീസ് എന്നാണെന്ന് വിക്രം ഫാൻസ് അസോസിയേഷനിലെ കൂട്ടുകാർചോദിക്കുന്നുണ്ടായിരുന്നു.ഇതാ മലയാളം ടൈറ്റിൽ ഡിസൈൻ പോസ്റ്റർ ഇപ്പോൾ പുറത്ത് വിടുകയാണ്.

വിക്രം വിവിധ ഗെറ്റപ്പുകളിൽ എത്തുന്ന ചിത്രം സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാറാണ്  നിർമിക്കുന്നത്. സംവിധാനം ചെയ്യുന്നത് ആർ. അജയ് ജ്ഞാനമുത്തുവാണ്.

 എ.ആർ. റഹ്മാനാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ പുറത്തുവന്ന ഗാനങ്ങളെല്ലാം ഹിറ്റ് ചാർട്ടിൽ ഇടം നേടയിട്ടുണ്ട്.

ഇഫാർ മീഡിയ ആദ്യമായാണ് ചിയാൻ വിക്രം നായകനായി എത്തുന്ന ഒരു ചിത്രവുമായി സഹകരിക്കുന്നത്. ഇമൈക്ക നൊടികൾ, ഡിമാൻഡി കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക്  ശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര. കെജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. വില്ലൻ വേഷത്തിലാണ് അദ്ദേഹമെത്തുന്നത്. മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ ജോർജ്,കനിഹ,പദ്മപ്രിയ,മാമുക്കോയ, ബാബു ആൻ്റണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ഹരീഷ് കണ്ണൻ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിൽ എഡിറ്റിംഗ് നിർവഹിക്കുന്നത് ഭുവൻ ശ്രീനിവാസനാണ്. ചിത്രത്തിൻറ്റെ തമിഴ്നാട് വിതരണാവകാശം ഉദയനിധി സ്റ്റാലിൻ്റെഉടമസ്ഥാവകാശത്തിലുള്ള റെഡ് ജയൻറ്റ് മൂവീസിനാണ്.

ആരാധകർ ആവേശപൂർവ്വം കാത്തിരിക്കുന്ന ചിയാൻ വിക്രമിൻറ്റെ ആക്ഷൻ ത്രില്ലർ ചിത്രം "കോബ്ര"  ലോകമൊട്ടാകെ പ്രദർശനത്തിനെത്തുന്നതിനോടൊപ്പം ഇഫാർ മീഡിയ കേരളത്തിലും ഒരേ സമയം അഭിമാനപൂർവ്വം അവതരിപ്പിക്കുന്നു. 

ഡ്രീം ബിഗ് ഫിലിംസും, ഇ ഫോർ എൻറ്റർടൈൻമെൻറ്റും  ചേർന്ന് ചിത്രം ആഗസ്റ്റ് 11ന് കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കും.

ടീം ഇഫാര്‍.

No comments:

Powered by Blogger.