നീലവെളിച്ചത്തിൽ ഭാർഗവിയായി റിമ കല്ലിങ്ങൽ

വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗ്ഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' എന്ന ചലച്ചിത്രത്തിലെ റിമ  കല്ലിങ്ങലിന്റെ കഥാപാത്രചിത്രം പുറത്തിറങ്ങി.  

ഭാർഗവിയായി വേഷമിടുന്ന റിമ കല്ലിങ്ങൽ നൃത്ത രംഗ ത്തിന്റെ ഭാഗമായി നിൽക്കുന്ന പോസ്റ്ററാണ് പിന്നണി പ്രവർത്തകർപുറത്തിറക്കിയിരിക്കുന്നത്.  തലശ്ശേരിയിൽ ചിത്രീകരണം തുടരുന്ന "നീലവെളിച്ചം" ഡിസംബറിൽ പുറത്തിറങ്ങുമെന്ന് പിന്നണി പ്രവർത്തകർ അറിയിച്ചു‌. 
 
1964-ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ വിൻസന്റ് മാസ്റ്റർ സംവിധാനം ചെയ്ത് മധു, പ്രേംനസീർ, വിജയനിർമ്മല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ക്ലാസിക് സിനിമയായഭാർഗ്ഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ് 'നീലവെളിച്ചം'.

ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണംനിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് സൈജു ശ്രീധരനാണ്. ബിജിബാലും റെക്സ് വിജയനും ചേർന്ന് സംഗീതം നൽകുന്നു.പ്രൊഡക്ഷൻ കൺട്രോളർ -ബെന്നി കട്ടപ്പന,കല- ജ്യോതിഷ് ശങ്കർ,മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്.

മായാനദി,വൈറസ്,നാരദൻ എന്നി ചിത്രങ്ങൾക്കും ശേഷം ടൊവിനോ-ആഷിഖ് ടീം ഒരുക്കുന്ന ചിത്രമാണ് "നീലവെളിച്ചം".

പി ആർ ഒ-എ എസ് ദിനേശ്.
 

No comments:

Powered by Blogger.