കാഴ്ചകളുടെ വിസ്മയമൊരുക്കി " മഹാവീര്യർ " .

നിവിൻ പോളി ,ആസിഫ് അലി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി " മഹാവീര്യർ " സംവിധാനം ചെയ്തിരിക്കുന്നത് എബ്രിഡ് ഷൈനാണ്. പ്രശസ്ത സാഹിത്യകാരന്‍എം.മുകുന്ദന്‍റെ കഥയ്ക്ക്തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്. 

ടൈമും, ട്രാവലും, ഫാന്‍റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായ ചിത്രമാണിത്. 
നർമ്മ,വൈകാരികമുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയാണ് ഈ ചിത്രം  ഒരുക്കിയിരിക്കുന്നത്.

പോളി ജൂനിയർ പിക്ചേർസ്‌, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ്. ഷംനാസ്, അബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

നിവിൻ പോളി ( അപൂർണ്ണ നാഥൻ സ്വാമി  ) , ആസിഫ് അലി ( വീരഭദ്രൻ) , ലാൽ  ( രുദ്രമഹാവീര ഉറുഗേശന ) ,
ഷാൻവി  ശ്രീവാസ്തവ ( ദേവയാനി ) ,ലാലു അലക്സ് ( പബ്ലിക് പ്രോസിക്യൂട്ടർ ) , സിദ്ദിഖ് ( ചീഫ് ജ്യൂഡിഷൽ മജിസ്ട്രേറ്റ് വിരേന്ദ്രകുമാർ എം.എം) , വിജയ് മേനോൻ ( അഡ്വ.വീര സിംഹൻ ) , മേജർ രവി ( അഡ്വ.വീര ഭാസ്കർ ) , മല്ലിക സുകുമാരൻ ( കലാദേവി ) , സുധീർ കരമന ( ദാമോദരൻ പോറ്റി ) , കൃഷ്ണ പ്രസാദ് ( ക്യഷ്ണനുണ്ണി )  പത്മരാജൻ  രതീഷ് ( സി.ഐ. ജഗജീവൻ ), സുധീർ പറവൂർ ( ബാബുക്കുട്ടൻ ) , കലാഭവൻ പ്രജോദ് ( വീര ചന്ദ്രൻ റ്റി.എൻ), സൈജു എസ്.കുറുപ്പ് ( ഗോപികിഷൻ), സുനിൽ കുമരകം ( രാജഗുരു) എന്നിവരോടൊപ്പം   
പ്രമോദ് വെളിയനാട്, ഷൈലജ പി .അമ്പു തുടങ്ങിയവരും  ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ബി .കെ.ഹരിനാരായണൻ, അസ്സാനു അന്ന അഗസ്റ്റിൻ എന്നിവർ ഗാനരചനയും, ഇഷാൻ ഛബ്ര സംഗീതവും, പശ്ചാത്തല സംഗീതവും, സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണവും , ചിത്ര സംയോജനം മനോജും , ശബ്ദമിശ്രണം വിഷ്ണു ഗോവിന്ദ്  , ശ്രീശങ്കർഎന്നിവരും, കലാസംവിധാനം അനീസ് നാടോടിയും , വസ്ത്രാലങ്കാരം ചന്ദ്രകാന്ത് മെൽവി.ജെയും , ചമയം ലിബിൻ മോഹനനും , മുഖ്യ സഹസംവിധാനം ബേബി പണിക്കരും , കോസ്റ്റുമും ചന്ദ്രകാന്ത് സോനവനെ, മെൽവി ജെഎന്നിവരും,വി.എഫ് .എക്സ് എച്ച്. മോനേഷ് ,നിധിൻ റാം നെടുവത്തൂർ എന്നിവരും  നിർവ്വഹിക്കുന്നു. 

1983 ,അക്ഷൻ ഹീറോ ബിജു എന്നി ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. വർഷങ്ങൾക്ക് ശേഷമാണ് നിവിൻ പോളിയും , ആസിഫ് അലിയും ഒന്നിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്.

വിദ്യാധരൻ മാസ്റ്റർ ,ജീവൻ പത്മകുമാർ എന്നിവർ ആലപിച്ച "  രാധേ രാധേ വസന്ത രാധേ ... " എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടി.  

നിവിൻ പോളി ( അപൂർണ്ണനാഥൻ സ്വാമി  ) , വിശുദ്ധനായിപ്രത്യക്ഷപ്പെടുമ്പോൾ ആസിഫ് അലി ( വീരഭദ്രൻ) ഒരു രാജ്യത്തിലെ മനുഷ്യൻ്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. നിവിൻ പോളി, ആസിഫ് അലി ,വിജയ് മേനോൻ ,ലാൽ എന്നിവർ മികച്ച അഭിനയം കാഴ്ചവെച്ചു. 

കോടതി മുറി രംഗങ്ങൾ മികച്ചതായി ചിത്രീകരിച്ചു.
ഇന്നത്തെ സാമൂഹ്യ രാഷ്ട്രീയ കാലഘട്ടങ്ങൾക്ക് പ്രസക്തിയുള്ള ഒരു ഫാൻ്റസി കോർട്ട് റൂം നാടകമാണിത്.  ഗംഭീരമായ മേക്കിംഗും ശൈലിയും കൊണ്ട് " മഹാവീര്യർ " വ്യത്യസ്ത പുലർത്തുന്നു. ഒരു ടൈം ട്രാവൽ ചിത്രമാണിത്. 

Rating : 3.5/ 5.
സലിം പി. ചാക്കോ .
cpK desK.




No comments:

Powered by Blogger.