കിച്ച സുദീപിൻ്റെ " വിക്രാന്ത് റോണ " ആക്ഷൻ ത്രില്ലർ മൂവി.

കിച്ച സുദീപിനെ നായകനാക്കി അനുപ് ഭണ്ഡാരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന  ആക്ഷൻ അഡ്വൈഞ്ചർ ത്രില്ലർ ചിത്രമാണ് "വിക്രാന്ത് റോണ". ഈ ചിത്രം മലയാളം ,തമിഴ്, കന്നട ,തെലുങ്ക്  ഹിന്ദി ഭാഷകളിലാണ്  റിലീസ് ചെയ്തിരിക്കുന്നത്. 

കിച്ച സുദീപ് ഇൻസ്പെക്ടർ വിക്രാന്ത് റോണയായും ,നിരുപ് ഭണ്ഡാരി സഞ്ജുവായും, നീത അശോക് അപർണ്ണ ബല്ലാളായും , രവിശങ്കർ ഗൗഡ വിശ്വനാഥ്  ബല്ലാളായും, മധുസൂദനറാവു ജനാർദ്ദനൻ ഗംഭീരയായും ,വി.പ്രിയ ശാന്ത ഗംഭീരയായും ,വാസുകി വൈഭവ് ബാലകൃഷ്ണ ബാലുവായും ,മോഹൻചന്ദ്ര ബല്ലാൾ സിദ്ധുവായും ,സംഹിത ഗീതാഞ്ജലി റോണയായും, രമേഷ് കുക്കുവള്ളി ഏകനാഥ് ഗംഭീരനായും , വജ്രദീർ ജയിൻ ലോറൻസിയും ,കാർത്തിക് റാവു പക്രുവായും ,യോഗീഷ് ഷെട്ടി നിട്ടോണിയായും, അചിന്ത്യ പുരാണിക് യുവ സഞ്ജുവായും എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .ജാക്വിലിൻ ഫെർണാണ്ടസ് ( റാക്കമ്മ), മിലാന നാഗരാജ് ( രേണു റോണ ) എന്നിവർ അതിഥി താരങ്ങളായുംഅഭിനയിക്കുന്നു. കിച്ച സുദീപ് ടൈറ്റിൽ കഥാപാത്രത്തെഅവതരിപ്പിക്കുന്നു. 

കർണ്ണാടകയിലെ കമരോട്ട് എന്ന ഗ്രാമപ്രദേശത്ത് നടക്കുന്ന കഥയാണിത്. ആ ഗ്രാമത്തിൽ അക്കാലയളവിൽ ഒരു ലിറ്റർ പെട്രോളിന് ആറ് രൂപയായിരുന്നു വില എന്ന് പ്രമേയം പറയുന്നു.രവി കൃഷ്ണ എന്ന പോലീസ് ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു. ഇടതൂർന്ന മഴക്കാടുകളുടെ നടുവിലുള്ള ഈഗ്രാമത്തിൽഅമാനുഷികതയക്ക് കാരണമായ നിഗുഡ സംഭവങ്ങൾ തുടരെ നടക്കുന്നു, ബ്രഹ്മരക്ഷസ് എന്ന് വിളി പേരുള്ള ദുഷ്ടശക്തികൾ കുട്ടികളെ ഒന്നൊന്നായി കൊന്നൊടുക്കുന്നു.ഈസംഭവങ്ങൾഅന്വേഷിക്കാൻ വിക്രാന്ത് റോണഎത്തുന്നു.ഏങ്ങനെയാണ്കൊലയാളിയുടെ മുഖംമുടി 
അഴിക്കുന്നുവെന്നതാണ് സിനിമയുടെ പ്രമേയം. ആരാണ് കുട്ടികളെ കൊല്ലുന്നത് എന്നതാണ് സിനിമയുടെ മുഖ്യ ആകർഷണം. 

വില്യം ഡേവിഡ് ഛായാഗ്രഹണവും ,ബി. അജനീഷ് ,ലോകനാഥ് എന്നിവർ സംഗീതവും ,ആഷിക് ,കുസുഗോളി എന്നിവർ എഡിറ്റിംഗും, വിജയ് ആക്ഷൻ സംവിധാനവുംനിർവ്വഹിക്കുന്നു. 

ശാലിനി ജാക്ക് മഞ്ജു ,അലങ്കാർ പാണ്ഡ്യൻ എന്നിവർ 95 കോടി രൂപ മുതൽ മുടക്കിലാണ് ഈ  ചിത്രം നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽദുൽഖർസൽമാൻ്റെ വേഫെയറർ ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. 

മികച്ച അഭിനയമാണ് എല്ലാ താരങ്ങളുംകാഴ്ചവച്ചിരിക്കുന്നത്. പശ്ചത്താല സംഗീതം, അക്ഷൻ രംഗങ്ങൾ എല്ലാം
ശ്രദ്ധേയമായിട്ടുണ്ട്. സസ്പെൻസ് വേണ്ടത്ര ശരിയായില്ലഎന്ന പൊതു അഭിപ്രായമാണ്
വന്നിരിക്കുന്നത്. സമയ ദൈർഘ്യം സിനിമയെ നന്നായി ബാധിച്ചിട്ടുണ്ട്. 3D എഫക്ട്പൊതുവിൽകുറവാണ്. നിർമ്മൽകുമാറിൻ്റെ വി.എഫ്. എക്സ് ഗംഭീരമാണ് .

Rating: 3 / 5.
സലിം പി. ചാക്കോ .
cpK desK.

No comments:

Powered by Blogger.