" പ്യാലി" നാളെ തിയേറ്ററുകളിൽ എത്തും.


ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന " പ്യാലി" നാളെ (ജൂലൈ എട്ടിന് )  തീയേറ്ററുകളിൽ എത്തും. 

ബബിത റിൻ ചിത്രം സംവിധാനം ചെയ്യുന്നു. ജിജു സണ്ണി  ഛായാഗ്രഹണവും, പശ്ചാത്തല സംഗീതവും സംഗീതവും പ്രശാന്ത്പിള്ളയും, ദീപു ജോസഫ് എഡിറ്റിംഗും, സന്തോഷ് രാമൻ 
കലാസംവിധാനവും  നിർവ്വഹിക്കുന്നു.

എൻ.എഫ് വർഗ്ഗീസ് പിക്ച്ചേഴ്സിനുവേണ്ടി മകൾ  സോഫിയ വർഗീസും, വെയറഫർ ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

എൻ. എഫ് വർഗ്ഗീസിൻ്റെ ഓർമ്മയ്ക്കായി മകൾ സോഫിയ വർഗ്ഗീസ് നാല് വർഷം മുൻപ് എൻ.എഫ് വർഗ്ഗീസ് പിക്ച്ചേഴ്സ് എന്ന നിർമ്മാണ കമ്പനി രൂപികരിച്ചു. ഇവരുടെ ആദ്യ ചിത്രമാണ് " പ്യാലി" .

2021ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനും കലാസംവിധാനത്തിനും " പ്യാലി" അവാർഡ് നേടിയിരുന്നു. 

ബാർബീ ശർമ്മ  , ജോർജ്ജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, റാഫി ,അപ്പാനി ശരത്ത് ,സുജിത് ശങ്കർ ,ആടുകളം മുരുകദോസ് എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

സലിം പി .ചാക്കോ .
 

No comments:

Powered by Blogger.