പ്രണയവും ജീവിതവും ചേരുന്ന " ഉല്ലാസം " .






ഷെയിൻ നിഗമിനെ നായകനാക്കി നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന "  ഉല്ലാസം"  തീയേറ്ററുകളിൽ എത്തി. 

വ്യത്യസ്തമായ  രൂപത്തിലും ഭാവത്തിലുമാണ്  ഷെയിൻ നിഗം ഈ ചിത്രത്തിൽ  അഭിനയിക്കുന്നത്. 

കെെതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കെെതമറ്റം,
ക്രിസ്റ്റി കെെതമറ്റം എന്നിവർ ചേർന്നു നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ പ്രവീൺ ബാലകൃഷ്ണൻ എഴുതുന്നു.
അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ്  ഫിലിപ്പാണ്  ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

നിരവധിപരസ്യചിത്രങ്ങളിലൂടെയും ഷേർട്ട്ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായിക.

ബി കെ ഹരിനാരായണൻ ഗാനരചനയും  ഷാൻ റഹ്മാൻ സംഗീതവും നിർവ്വഹിക്കുന്നു. തെന്നിന്ത്യൻ സിനിമകളിലെ പ്രശസ്തനൃത്തസംവിധായകനായ(കാല, മാരി, പേട്ട, സിംഗം) ബാബഭാസ്കർനൃത്തചുവടുകൾ ഒരുക്കിയ ആദ്യ മലയാളം ചിത്രം എന്ന പ്രത്യേകതയും ഉല്ലാസത്തിനുണ്ട്.  

ഷെയിൻ നിഗം ( ഹരി  മേനോൻ  ) ,പവിത്ര ലക്ഷ്മി  (ഡോ .നീമ അലക്സ് ) ,അജു വർഗീസ് ( സാം ) , ദീപക് പറമ്പോൽ ( അരുൺ മാത്യു ) , ബേസിൽജോസഫ് ( ആസി) 
അപ്പുകുട്ടി ( രങ്ക),അംബിക ( മേരിക്കുട്ടി ) ,നയന എൽസ ( സോന ) , രൺജി പണിക്കർ ( റിച്ചാർഡ് മേനോൻ ) ,ലീഷോയ്, ഹരീഷ് പേരടി ,ജയരാജ് വാര്യർ ,
സന്തോഷ്കീഴാറ്റൂർ,സിദ്ധാർത്ഥ് ഹരി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

പൊജകട് ഡിസൈനർ-ഷാഫി ചെമ്മാട്, പ്രൊഡക്ഷൻ കൺട്രോളർ- രഞ്ജിത്ത് കരുണാകരൻ.എഡിറ്റർ- ജോൺകുട്ടി കല- നിമേഷ് താനൂർ വസ്ത്രാലങ്കാരം- സമീറ സനീഷ് മേക്കപ്പ്- റഷീദ് അഹമ്മദ് സഹസംവിധാനം-സനൽ വി ദേവൻ, സ്റ്റിൽസ്-രോഹിത് കെ സുരേഷ്.
വാര്‍ത്ത പ്രചരണം :എ എസ് ദിനേശ്, അരുൺലാൽ കരുണാകരൻ അസോസിയേറ്റ് ഡയറക്ടർ എന്നിവരാണ് മറ്റ് അണിയറ ശിൽപികൾ .വാഴൂർ ജോസ് ,എ.എസ് ദിനേശ് എന്നിവരാണ് പി.ആർ.ഒമാർ .

സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നൽകുന്നുണ്ട്.
സ്വരൂപ്ഫിലിപ്പിൻ്റെഛായാഗ്രഹണമാണ് സിനിമയുടെ ഹൈലൈറ്റ്. 

ബ്രാക്കറ്റും ബ്രാക്കറ്റിന് പുറത്ത് ഉള്ള കാര്യങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്. ഷെയ്ൻ നിഗം ,പുതുമുഖം പവിത്ര ലക്ഷ്മി എന്നിവർ മികച്ച അഭിനയം കാഴ്ചവെച്ചു.  

പ്രണയവും ,ജീവിതവും, സന്തോഷങ്ങളുമൊക്കെ ചേരുന്നതാണ് " ഉല്ലാസം " .

Rating : 3/5.
സലിം പി. ചാക്കോ .
cpK desK.
 
 

No comments:

Powered by Blogger.