ശരവണൻ നായകനായ " ദി ലെജൻഡ് " ജൂലൈ 28ന് മാജിക് ഫ്രെയിംസ് തിയേറ്ററുകളിൽ എത്തിക്കും.
ന്യൂ ശരവണ സ്റ്റോഴ്‌സ് പ്രൊഡക്ഷൻസ് ബിഗ് ബജറ്റിൽ ഒരുക്കുന്ന പാൻ-ഇന്ത്യ സിനിമ 'ദി ലെജൻഡ് " ജൂലൈ 28ന് തിയേറ്ററുകളിൽ എത്തും.

ചിത്രത്തിൽ ലെജൻഡ് ശരവണനാണ് നായകൻ. ജെഡി-ജെറി ജോഡികളുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്കഥയുംതിരക്കഥയും ഇവർ തന്നെയാണ്. ജൂലൈ 28ന് സിനിമ ലോകമെമ്പാടും റിലീസിന് എത്തും.കേരളത്തിൽ സിനിമയുടെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത്  മാജിക് ഫ്രെയിംസിന്റെ ലിസ്റ്റിൻ സ്റ്റീഫൻ ആണ്.

ലെജൻഡ് ശരവണൻ നായകനായ 'ദി ലെജൻഡ്' ഇന്ത്യയിലുടനീളം 5 ഭാഷകളിൽ റിലീസ് ചെയ്യും.ഇമോഷൻ, ആക്ഷൻ, റൊമാൻസ്, കോമഡി എന്നിവയ്ക്ക് തുല്യപ്രാധാന്യം നൽകുന്ന ചിത്രം ഒരു കൊമേഴ്സ്യൽ മാസ് സിനിമ അനുഭവമായിരിക്കും പ്രേക്ഷകർക്ക്സമ്മാനിക്കുന്നത്
സ്‌നേഹസമ്പന്നനായ ഒരു സാധാരണക്കാരൻ തന്റെ എല്ലാ പ്രയത്നവും കാര്യക്ഷമതയും ശക്തിയും ഉപയോഗിച്ച് ഒരു നാടിനെ സംരക്ഷിക്കുന്നതാണ് സിനിമയുടെ കഥ. മുതിർന്ന ഹാസ്യനടൻ വിവേക് അവസാനമായി ചിത്രമാണിത്.  

വിജയകുമാർ, പ്രഭു, നാസർ, സുമൻ, തമ്പി രാമയ്യ, റോബോ ശങ്കർ, തുടങ്ങിയവരാണ് താരങ്ങൾ.മയിൽസാമി, ഹരീഷ് പരേഡി, മുനിസ്‌കാന്ത്, മൻസൂർ അലി ഖാൻ, രാഹുൽ ദേവ്, ലിവിംഗ്സ്റ്റൺ, വംശി കൃഷ്ണ,
സിംഗംപുലി, ലൊല്ലു സബ മനോഹർ, അമുതവനൻ, കെപിവൈ യോഗി, സെൽ മുരുകൻ, ലത, സച്ചു, പൂർണിമ
ഭാഗ്യരാജ്, ഗീതിക, ദേവദർശിനി, അയിര, ദീപ ശങ്കർ, മാസ്റ്റർ അശ്വന്ത് തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പി ആർ ഒ :മഞ്ജു ഗോപിനാഥ്.
 

No comments:

Powered by Blogger.