അൽഫോൺസ് പുത്രൻ്റെ " G0LD " ." പ്രേമം"  എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് " G0LD  " .

തിരക്കഥ, സംവിധാനം, സംഘട്ടനം, കളര്‍ ഗ്രേഡിങ്, വിഷ്വല്‍ എഫക്ട്, അനിമേഷന്‍ തുടങ്ങിയ ചെയ്തിരിക്കുന്നത് അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ്.ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അല്‍ഫോണ്‍സിന്റേതായി ഒരു ചിത്രം റിലീസ് ചെയ്യുന്നത്. 

സിനിമ പ്രേമികള്‍ പ്രതീക്ഷയോടെകാത്തിരിക്കുന്ന ചിത്രമാണിത് . പൃഥിരാജ് സുകുമാരൻ , നയന്‍താര എന്നിവരെകേന്ദ്രകഥാപാത്രമാക്കിഅല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന ഈ ചിത്രത്തിൽ 
മല്ലിക സുകുമാരന്‍,ബാബുരാജ്, ഷമ്മി തിലകന്‍, അബു സലീം, അജ്മല്‍ അമീര്‍, റോഷന്‍ മാത്യൂ, ഇടവേള ബാബു എന്നിങ്ങനെ വലിയൊരു താരനിര അഭിനയിക്കുന്നു. 

ജോഷി എസ്. എന്ന കഥാപാത്രത്തെ പൃഥിരാജ് സുകുമാരനും ,സുമംഗലി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെ നയൻതാരയും അവതരിപ്പിക്കുന്നു. 

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിന്‍ സ്റ്റീഫൻ  എന്നിവർ ചേര്‍ന്ന് " G0LD"  നിര്‍മ്മിക്കുന്നു. 

No comments:

Powered by Blogger.