ബോയപട്ടി ശ്രീനു-റാം പോതിനേനി മെഗാ മാസ് കോമ്പോ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ പൂജ നടന്നു.

ബോയപട്ടി ശ്രീനു-റാം പോതിനേനി മെഗാ മാസ് കോമ്പോ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ  പൂജ നടന്നു

തെലുങ്ക് സിനിമ ഇൻഡസ്ട്രിയുടെ ബ്ലോക്ക്ബസ്റ്റർ സ്പെഷ്യലിസ്റ്റ് ബോയപ്പട്ടി ശ്രീനുവിൻ്റെ പുതിയ പാൻ ഇന്ത്യൻ ചിത്രത്തിൻ്റെ ലോഞ്ചിംഗും പൂജയും നടന്നു. യുവ സൂപ്പർസ്റ്റാർ റാം പോത്തിനേനിയാണ് ചിത്രത്തിലെ നായകൻ. ബോയപ്പട്ടിയുടെ പത്താമത്തെ ചിത്രമാണ് ഇത്. തെലുങ്കിലെ ടോപ് ലീഗ് നിർമാതാവായ ശ്രീനിവാസ ചിറ്റൂരിയാണ് ഈ ചിത്രം അദ്ദേഹത്തിൻ്റെ സ്വന്തം ബാനറായ ശ്രീനിവാസ സിൽവർ സ്‌ക്രീൻസ് ബാനറിന് കീഴിൽ നിർമ്മിക്കുന്നത്. നിലവിൽ 'ബോയപട്ടി-റാപോ' എന്നാണ് താത്കാലിക പ്രൊഡക്ഷൻ ടൈറ്റിൽ ചിത്രത്തിനായി നൽകിയിരിക്കുന്നത്. ശ്രീനിവാസ ചിറ്റൂരി നിർമിക്കുന്ന ഒൻപതാമത് ചിത്രമാണ് ഇത്. പവൻ കുമാർ ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.

ഭദ്ര, തുളസി, സിംഹം, ലെജൻഡ്, സരൈനോടു, ജയ ജാനകി നായക എന്നീ മെഗാഹിറ്റ് ചിത്രങ്ങളും ഇത് കൂടാതെ ഇത് കൂടാതെ ഈ അടുത്തിടെ വന്ന ബ്ലോക്ബസ്റ്റർ ചിത്രം 'അഖണ്ഡ'ക്കും ശേഷം ബോയപട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്. കോവിഡ് മഹാമാരിയിൽ പകച്ചുനിന്ന തെലുങ്ക് സിനിമയുടെ തിയേറ്റർ വ്യവസായത്തെ തിരിച്ച് സുശക്തമാക്കാൻ കാരണമായ ചിത്രമെന്ന പ്രത്യേകതയും ഉണ്ട് അഖണ്ഡക്ക്. ഹോട്ട്സ്റ്റാറിൽ ചിത്രം പ്രദർശിപ്പിചപ്പോൾ ഇന്ത്യയിൽ തന്നെ ഏറ്റവുമധികം പ്രേക്ഷകർ ഹോട്ട്സ്റ്റാർ പ്ലാറ്റ്ഫോമിലൂടെ കണ്ട ചിത്രമെന്ന ദേശിയ റെക്കോർഡും സ്വന്തമാക്കിയിരുന്നു.

തെലുങ്ക് സിനിമയുടെ പുത്തൻ തലമുറയിലെ ഏറ്റവും തിളങ്ങുന്ന പേരായി ഉയർന്ന് കൊണ്ടുവരുന്ന പേരാണ് യുവ സൂപ്പർസ്റ്റാർ റാം പൊത്തിനേനി. യൂട്യൂബിലൂടെയും ടിവിയിലൂടെയും ഹിന്ദി ഡബ്ബിംഗ് ചിത്രങ്ങളിലൂടെ വൻ പാൻ ഇന്ത്യൻ തരംഗമാണ് റാം പൊത്തിനേനി നിലവിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ ചിത്രമായ 'വാറിയർ' ചിത്രീകരണം പൂർത്തിയാക്കി കഴിഞ്ഞിരുന്നു ഏതാനും ദിവസങ്ങൾക്ക് മുൻപ്. ഇതിന് ശേഷം റാം ചെയ്യുന്ന ഇരുപതാമത് ചിത്രമാണ് ഈ ചിത്രം.

ഈ മൂവരുടെയും മെഗാകൂട്ടുകെട്ട് ഒന്നിക്കുന്നത് തെലുങ്ക് സിനിമാലോകം അങ്ങേയറ്റം പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ജൂൺ 1, ബുധനാഴ്ച ദിനത്തിൽ വളരെ ശുഭകരമായ നാളിൽ തന്നെ ഹൈദരാബാദിൽ വെച്ച് പൂജ നടത്തി ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ് ഈ ചിത്രം.  

ചിത്രത്തിനെ കുറിച് ശ്രീനിവാസ ചിറ്റൂരിയുടെ വാക്കുകൾ ഇങ്ങനെ, "അങ്ങേയറ്റം സന്തോഷത്തോടെയും പ്രതീക്ഷയോടെയാണ് ഞങൾ ഈ പുതിയ ചിത്രം ബോയപ്പെട്ടി ശ്രീനുവിനൊപ്പം അവതരിപ്പിക്കുന്നത്. അതുപോലെ വളരെ സന്തോഷകരമായ കാര്യമാണ് റാമിനോടൊപ്പം തുടരെ രണ്ടാമത്തെ ചിത്രം 'വാറിയർ' കഴിഞ്ഞ് ഇത്രവേഗം തന്നെ വീണ്ടും ഒന്നിക്കാൻ കഴിയുന്നത്. ഞങ്ങളുടെ ബാനറിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രസ്റ്റീജ് ചിത്രമാണ്. വളരെ ഹൈ ലെവൽ ടെക്നിക്കൽ ടീമും ഉയർന്ന മുതൽമുടക്കുമാണ് ഈ ചിത്രത്തിനായി ഒരുക്കുന്നത്. ലോകമെമ്പാടും തെലുങ്ക് ഭാഷക്ക് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ എല്ലാം ചിത്രം റിലീസ് ചെയ്യുന്നുണ്ട്".

വളരെ ഗംഭീര സ്കെയിലിലുള്ള ഒരു മാസ് ചിത്രമാണ് ബോയപെട്ടി ഒരുക്കിയിരിക്കുന്നത് എന്നും നിർമാതാക്കളും നായകൻ റാമും അദ്യകൂടികാഴ്ചയിൽ തന്നെ 'ഓ കേ' പറയുകയും ചെയ്തു എന്നാണ് അണിയറ റിപ്പോർട്ടുകൾ. ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ, നായിക,അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങൾ വരുംനാളുകളിൽ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പി ആർ ഒ മഞ്ജു ഗോപിനാഥ്

No comments:

Powered by Blogger.