" ബൈനറി " ടീസർ പുറത്തിറങ്ങി .


കൈലാഷ് ,ജോയ്  മാത്യു, അനീഷ് ജി മേനോൻ,
സങ്കീർത്തന സുനീഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ജാസിക് അലി സംവിധാനം ചെയ്യുന്ന "ബൈനറി " എന്ന ചിത്രത്തിന്റെ ടീസർ റിലീസായി.

ആർ.സി ഗ്രൂപ്പിൻ്റെ ബാനറിൽ മിറാജ് മുഹമ്മദ്, രാജേഷ് ബാബു ശൂരനാട് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന "ബൈനറി" എന്ന സിനിമയിൽ ലെവിൻ, നവാസ് വള്ളിക്കുന്ന്, കിരൺ രാജ്, ചാലിയാർ രഘു, നിർമ്മൽ പാലാഴി,ഹരിത തുടങ്ങിയവരുംഅഭിനയിക്കുന്നു.

ക്യാമറ-സജേഷ് രാജ്, സംഗീതം-എം കെ അർജ്ജുനൻ,
കഥ,തിരക്കഥ-ജ്യോതിഷ് നാരായണൻ, ബിനോയ് പി.എം,സംഭാഷണം-ചാലിയാർ രഘു,ചീഫ് അസോസിയേറ്റ്-സച്ചിഉണ്ണികൃഷ്ണൻ,ഡിസൈൽ-അദിൽ ഒല്ലൂർ, കൺട്രോളർ-ഗിജേഷ് നെല്ലിക്കുന്നുമ്മേൽ.

എറ്റവും നൂതനമായ ടെക്നോളജി ഉപയോഗിച്ച് ബാങ്കിലുള്ളസാധാരണക്കാരൻ്റെ പണം എങ്ങനെ അപഹരിക്കപ്പെടുന്നുവെന്ന് ദൃശ്യവിസ്മയത്തോടെ വെളിപ്പെടുത്തുന്ന ത്രില്ലർ ചിത്രമാണ് " ബൈനറി ".

No comments:

Powered by Blogger.