ഉലകനായകൻ കമൽഹാസൻ്റെ മിന്നുന്ന അഭിനയം.ഫഹദ് ഫാസിലും ,വിജയ് സേതുപതിയും തിളങ്ങി. ലോകേഷ് കനകരാജ് വിസ്മയം സ്വഷ്ടിച്ചു.

കമൽഹാസനെ  നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ആക്ഷൻ ത്രില്ലർ ചിത്രം  " വിക്രം " തീയേറ്ററുകളിൽ എത്തി. പ്രേക്ഷകർആവേശത്തോടെയാണ് ചിത്രത്തെ വരവേറ്റത്. 

ചെന്നൈയിൽ കൊലപാതകങ്ങളുടെ ഒരു പരമ്പര നടക്കുന്നു. ഒരു പോലീസ് ഓഫീസർ ഉൾപ്പടെ 
കൊല്ലപ്പെടുന്നു. ഈ  സംഭവങ്ങൾ അന്വേഷിക്കാൻ സ്പെഷ്യൽ അന്യേഷണ സംഘത്തെ പോലീസ് നിയമിച്ചു. അതിനായി അമർ ( ഫഹദ് ഫാസിൽ ) എന്ന പോലീസ് ഉദ്യോഗസ്ഥൻ എത്തുന്നു. അന്വേഷണം മയക്കു മരുന്ന് കടത്തുകാരൻസന്താനത്തിലേക്കും  ( വിജയ് സേതുപതി ), കർണ്ണൻ അഥവ വിക്രം ( കമൽ ഹാസൻ)എന്നവ്യക്തിയിലേക്കും എത്തുന്നു. അമറിൻ്റെ അന്വേഷണത്തിൻ്റെ വഴിയിലൂടെയാണ്  സിനിമ മുന്നോട്ട് പോകുന്നത്. 

വിജയ് സേതുപതി ( സന്താനം ) , ഫഹദ് ഫാസിൽ ( അമർ)  സുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സൂര്യ അതിഥി താരമായും എത്തി.നരേൻ ( ഇൻസ്പെകടകർ ബിജോയ് ), അർജുൻ ദാസ് ( അൻബു), ഹരീഷ് ഉത്തമൻ ( അടൈകളം), ഹരീഷ് പേരടി ( സ്റ്റീഫൻ രാജ്) എന്നിവർവിവിധകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

കാളിദാസ് ജയറാം ,ഗായത്രി ശങ്കർ ,ചെമ്പൻ വിനോദ് ജോസ്, ഷാൻവി  ശ്രീവാസ്തവ ,ശിവാനി നാരായണൻ ,ജി. മാരിമുത്തു, രമേശ് തിലക് ,അർജുൻ ദാസ് , സമ്പത്ത് റാം ,ഗോകുൽ നാഥ്, അനീഷ് പത്മനാഭൻ ,ജാഫർ സാദിഖ് ,മൈന, നന്ദിനി, മഹേശ്വരി തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.    

ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും, അനിരുദ്ധ് രവിചന്ദർ സംഗീതവും, ഫിലോമിൻ രാജ് എഡിറ്റിംഗും , ലോകേഷും ,രത്നകുമാറും ചേർന്നാണ് സംഭാഷണവും  ഒരുക്കിയിരിക്കുന്നത്. അൻപ് അറിവിൻ്റെ ആക്ഷൻ രംഗങ്ങൾ സിനിമയുടെ ഹൈലൈറ്റാണ്. 

രാജ് കമൽ ഫിലിംസിൻ്റെ ബാനറിൽ കമൽഹാസൻ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നടനും ഡി.എം.കെഎം.എൽ.എയുമായ ഉദയനിധി സ്റ്റാലിൻ്റെ റെഡ് ജെയിൻ്റ് മൂവീസാണ് ചിത്രം തീയേറ്ററുകളിൽ എത്തിച്ചത്.  കേരളത്തിൽ റിയ ഷിബുവാണ് വിതരണം .

1986 മെയ് 29ന് റിലീസ് ചെയ്ത കമൽഹാസൻ തന്നെ അഭിനയിച്ച " വിക്രം " വൻ വിജയം നേടിയിരുന്നു. രാജശേഖറാണ് ചിത്രം സംവിധാനം ചെയ്തത്. ഈ സിനിമയുമായി പുതിയ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. 

പ്രേക്ഷകരെ തീയേറ്റർ അനുഭവത്തിൻ്റെ പാരമ്യതയിലേക്ക് കൊണ്ടുപോകാൻ ഈ  സിനിമയ്ക്ക് കഴിഞ്ഞു.  സിനിമയുടെ തുടക്കം മുതൽ അവസാനം  വരെ പ്രേക്ഷകരുടെ കയ്യടികൾ തീയേറ്ററ്റൽ  കേൾക്കാം.  അനിരുദ്ധ് രവിചന്ദറിൻ്റെ പശ്ചാത്തല സംഗീതം വലിയ പോസ്റ്റിറ്റിവ് എനർജിയാണ് പ്രേക്ഷകർക്ക്  നൽകുന്നത്. 

മലയാളിയായ ഗിരീഷ് ഗംഗാധരൻ്റെഛായാഗ്രഹണവും ശ്രദ്ധേയമാണ്. ഗംഭീര ആക്ഷൻ രംഗങ്ങൾ പ്രേക്ഷകന് ആവേശം ഉളവാക്കുന്നു. 

ഒരു കംപ്ലീറ്റ് മാസ് എൻ്റെർടെയ്നറാണ് " വിക്രം " .
എല്ലാ താരങ്ങൾക്കും പ്രധാന്യം നൽകാൻ സംവിധായകൻ ശ്രദ്ധിച്ചു. സംവിധായകൻ ലോകേഷ് കനകരാജ് അഭിനന്ദനം അർഹിക്കുന്നു. 

കമൽഹാസൻ്റെ അഭിനയം സിനിമയുടെ ഹൈലൈറ്റ് ആണ്. ഫഹദ് ഫാസിലിൻ്റെ  അഭിനയം മികച്ച പ്രേക്ഷക അംഗീകാരം നേടി. വിജയ് സേതുപതിയുടെ അഭിനയവും  മികച്ചതായി .

ക്ലൈമാക്സിൽ " സുര്യ " യുടെ വരവ് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു. അടുത്ത ഭാഗം സൂര്യ വില്ലനായി എത്തും എന്ന് ഉറപ്പാക്കിയാണ് സിനിമ അവസാനിക്കുന്നത്. 

Rating : 4 / 5.
സലിം പി. ചാക്കോ .
cpK desK .



No comments:

Powered by Blogger.