മലയാള സിനിമയിലെ പൗരുഷത്തിൻ്റെ പ്രതീകം നടൻ സുകുമാരൻ ഓർമ്മയായിട്ട് ഇന്ന് 25 വർഷം .

സ്വതസിദ്ധമായ അഭിനയം കൊണ്ടും ,മൂർച്ചയുള്ള സംഭാഷണങ്ങൾ കൊണ്ടും മലയാള സിനിമയിലെ പൗരുഷത്തിൻ്റെ പ്രതീകം പ്രിയപ്പെട്ട നടൻ  സുകുമാരൻ വിട പറഞ്ഞിട്ട് ഇന്ന് ( ജൂൺ 16) 25 വർഷങ്ങൾ പിന്നിടുന്നു. 

മലയാള സിനിമയിലെ വില്ലൻ വേഷങ്ങൾക്ക് വേറിട്ട ഭാവങ്ങൾ പകർന്ന് നൽകിയ നടനാണ് സുകുമാരൻ. 

1973ൽ എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത നിർമ്മാല്യത്തിലെ അപ്പുവിനെ അവതരിപ്പിച്ച് സിനിമ രംഗത്ത് തുടക്കമായി. 1978ൽ എം.ടി തന്നെ സംവിധാനം ചെയ്ത ബന്ധനം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാനചലച്ചിത്രഅവാർഡും ലഭിച്ചു.

ടി.എസ്. സുരേഷ്ബാബു സംവിധാനം ചെയ്ത " ശിബിരം "   ആയിരുന്നു അവസാനമായി അഭിനയിച്ച ചിത്രം .ഉൽസവം, ഉത്തരായനം , ശാന്ത ഒരു ദേവത ,ഈ മനോഹര തീരം, ഏതോ ഒരു സ്വപ്നം, സൗഹൃദം , ജയിക്കാനായ് ജനിച്ചവൻ ,
സൂത്രക്കാരി ,അങ്കകുറി, ഹൃദയത്തിൽ നീ മാത്രം ,മനസാ വാചാ കർമ്മണാ ,രാധ എന്ന പെൺകുട്ടി ,അങ്ങാടി ,ചാകര, ശാലിനി എൻ്റെ കൂട്ടുകാരി, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, കോളിളക്കം ,അഹിംസ, ആയുധം ,സംഘർഷം ,ധീര, ഉണരൂ,ഇരകൾ,സർവകലാശാല,ജാഗ്രത ,മുദ്ര ,കോട്ടയം കുഞ്ഞച്ചൻ ,ഒന്നാം മുഹൂർത്തം, സൈന്യം ,ജനം ,പ്രായിക്കര പാപ്പൻ ,സി.ഐ.ഡി ഉണ്ണികൃഷ്ണൻ ബി.എ ബി.എഡ് ,ഒന്നാം മുഹൂർത്തംതുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകൻ്റെ മനസിൽ നിലനിൽക്കുന്നു. പടയണി, ഇരകൾ എന്നീ ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചിരുന്നു. 

1978 ഒക്ടോബർ 17 ന് നടി മല്ലിക സുകുമാരനെ  സുകുമാരൻ വിവാഹം കഴിച്ചു. ഇന്ദ്രജിത്ത് സുകുമാരൻ , പ്രിഥിരാജ് സുകുമാരൻ എന്നിവർ മക്കളാണ്. നടി പൂർണ്ണിമ മോഹൻ ,മാധ്യമ പ്രവർത്തക സുപ്രിയ മേനോൻ എന്നിവർ മരുമക്കളാണ്. 

സലിം പി. ചാക്കോ .
cpK desK.No comments:

Powered by Blogger.