വിജയ് സേതുപതിയുടെ " മാമനിതൻ " ജൂൺ 24ന് തീയേറ്ററുകളിൽ എത്തും.

വിജയ് സേതുപതി നായകനാകുന്ന " മാമനിതൻ " ( Great Man ) ജൂൺ 24ന് തിയേറ്ററുകളിൽ എത്തും. രചനയും സംവിധാനവും നിർവ്വഹിക്കുന്നത് സീനു രാമസ്വാമിയാണ്. 

വിജയ് സേതുപതി രാധാകൃഷ്ണനായും  ,ഗായത്രി അംബികയായും വേഷമിടുന്നു. അന്തരിച്ച കെ.പി. എ.സി ലളിത, ഗുരു സോമസുന്ദരം  ,ജുവൽ മേരി ,ഷാജി ചെൻ ,അനിഹ, ഗഞ്ച കറുപ്പ് ,മാനവസി കൊട്ടാച്ചി ,ശരവണ ശക്തി എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം എം. സുകുമാറും ,എഡിറ്റിംഗ് എ.ശ്രീകർപ്രസാദും ,സംഗീതം ഇളയരാജ ,യുവശങ്കർ രാജ, കാർത്തിക രാജ എന്നിവരും, ഗാനരചന പാ വിജയ്, കരുണാകരൻ എന്നിവരും  നിർവ്വഹിക്കുന്നു.

വൈ. എസ്. ആർ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ യുവ ശങ്കർരാജ , ഷാൻ സുദർശനൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

സലിം പി. ചാക്കോ .


No comments:

Powered by Blogger.