സുരാജ് വെഞ്ഞാറമൂടിൻ്റെ " റോയ് ( Realities Of yesterdaY) " മെയ് 20ന് തീയേറ്ററുകളിലേക്ക്.

സുരാജ് വെഞ്ഞാറമൂട് പ്രധാന റോളിൽ അഭിനയിക്കുന്ന "  റോയ് " ( Realities Of yesterdaY ) മെയ് 20ന് റിലീസ് ചെയ്യും. 
സുനിൽ ഇബ്രാഹിം രചനയും സംവിധാനവും നിർവ്വഹിക്കുന്ന  ചിത്രമാണിത്. 

ഷൈൻ ടോം ചാക്കോ ,സിജാ ജോസ് ,റോണി ഡേവിഡ്, ജിൻസ് ഭാസ്കർ, വി.കെ. ശ്രീരാമൻ ,വിജീഷ് വിജയൻ, റിയ സൈറ, ഗ്രേസി ജോൺ, ബോബൻ ശമുവേൽ ,അഞ്ജു ജോസഫ് ,ആനന്ദ് മൻമഥൻ, ജെനി പള്ളത്ത്, ദിൽജിത്ത് , രാജഗോപാലൻ ,യാഹിയ ഖാദർ ,അനൂപ്കുമാർ, അനുപ്രഭ ,രേഷ്മ ഷേണായി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം ജയേഷ് മോഹനും , എഡിറ്റിംഗ് വി. സാജനും ,സംഗീതം മുന്ന പി.എംമും ,ഗാനരചന വിനായക് ശശികുമാറും ,കോസ്റ്റ്യൂം രമ്യ സുരേഷും ,സ്റ്റിൽസ് സിനറ്റ് സേവറും ,മേക്കപ്പ് അമൽ ചന്ദ്രനും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പും, പ്രൊഡ്ക്ഷൻ ഡിസൈൻ എം. ബാവയും , പി.ആർ. ഒ എ.എസ് ദിനേശും ,അസോസിയേറ്റ് ഡയറക്ടേഴ്സ് എം.ആർ വിബിനും, സുഹൈൽ ഇബ്രാഹിമും ,സമീർ എസുമാണ്.ഗോപീ സുന്ദ

നെട്ടൂരാൻ  ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറിൽ സജീഷ് മഞ്ചേരി ,സനൂബ് കെ. യൂസഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

സലിം പി. ചാക്കോ  

No comments:

Powered by Blogger.