" ജാക്ക് N ജിൽ " റിവ്യൂ .

സന്തോഷ് ശിവൻ ഛായാഗ്രഹണവും  സംവിധാനവും  നിർവഹിക്കുന്ന  " ജാക്ക് N ജിൽ " ഒരു സയൻസ് ഫിക്ഷൻ കോമഡി ചിത്രമാണ്. 
 
മഞ്ജു വാരിയർ ( പാർവ്വതി ) 
പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണിത്. അന്തരിച്ച നെടുമുടി വേണു 
( അമ്മാവൻ ), കാളിദാസ് ജയറാം ( കേഷ് ) , സൗബിൻ ഷാഹിർ ( കുട്ടപ്പൻ) ,
ഇന്ദ്രൻസ് (അന്ത്രപ്പൻ ) ,
അജുവർഗീസ് ( ഡോ. സുബു) ,
ബേസിൽജോസഫ് ( രവി ) ,
എസ്താർ അനിൽ ( ആരതി ), രേണു സൗന്ദർ ( ശാലിനി ), ഗോകുൽ ആനന്ദ് ( ജോസഫ് ), രാജേഷ് ബാബു ( മാധവൻ ), പ്രശാന്ത് ദാസ് ( ഭാസ്കർ ), ഷാലി  ക്യഷ്യൻ ( താര) ,എസ്. വിജയകൃഷ്ണൻ നായർ ( രാഷ്ട്രീയകാരൻ ) ,അമിത് മോഹൻ രാജേശ്വരി ( ഇവാൽ ), സുനിൽ വർഗ്ഗീസ് ( സ്റ്റീഫൻ ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതോടൊപ്പം 
സേതു ലക്ഷമി ,ഐഡ സോഫീ സ്ട്രാമി, ഉല്ലാസ് തുടങ്ങിയവരും  ഈ സിനിമയിൽ അഭിനയിക്കുന്നു. 

ജാക്ക് എൻ ജിൽ എന്ന Al പ്രൊജക്ട് ചെയ്യാൻ യുവ ശാസ്ത്രഞ്ജൻ കേഷ് നാട്ടിൽ എത്തിച്ചേരുന്നു. കുട്ട്സ് ( കുട്ടപ്പൻ)  എന്ന Al അസിസൻ്റുമായാണ് കേഷ് നാട്ടിൽ എത്തുന്നത്. ഒരു അമാനുഷികനാകാൻ ലക്ഷ്യമിട്ടുള്ള പ്രൊജക്ട് തുടരാൻ ഒരു മനുഷ്യ മാതൃക കേഷ് തേടുന്നു. മാനസികമായി വിഷമിക്കുന്ന പാർവ്വതിയെ കേഷ് തൻ്റെ സുഹ്യത്തുക്കളുടെ സഹായത്തോടെകണ്ടെത്തുന്നു.കേഷും സുഹ്യത്തുക്കളും പ്രൊജക്ട് തുടരാൻ പാർവ്വതിയെ ഉപയോഗിക്കുന്നു. ഓരോ ഘട്ടത്തിലും പാർവ്വതി കൂടുതൽ കഴിവുകളും ശക്തികളും നേടുന്നതാണ് സിനിമയുടെ പ്രമേയം. 

അമിത് മോഹൻ രാജേശ്വരി, സുരേഷ് കുമാർ രവീന്ദ്രൻ എന്നിവർ സംഭാഷണവും 
ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ജാക്സ് ബിജോയ്, ഗോപി സുന്ദർ എന്നിവരാണ് സംഗീതംനിർവ്വഹിച്ചിരിക്കുന്നത്.

യാതൊരു കെട്ടുറപ്പുമില്ലാത്ത  പ്രമേയം സിനിമയെ ബാധിച്ചു.  പ്രേക്ഷകരെ ചിരിപ്പിക്കാൻ കോമഡി പ്രമേയത്തിൽ ഉൾപ്പെടുത്തിയെങ്കിലും ഒന്നും ക്ലിക്ക് ചെയ്തില്ല എന്നതാണ് യഥാർത്ഥ്യം. 

അനന്തഭദ്രവും ,ഉറുമിയും സംവിധാനം ചെയ്ത 
സന്തോഷ് ശിവൻ തന്നെയാണോ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് എന്ന് പ്രേക്ഷകർക്ക് 
തോന്നിപോകും. 

ഇന്ദ്രൻസ്, സൗബീൻ സാഹീർ എന്നിവർ ഈ സിനിമയിൽ അഭിനയിക്കണമായിരുന്നോ എന്ന് സ്വയം ചിന്തിക്കണം. 

Rating : 2.5 / 5.

സലിം പി. ചാക്കോ.
cpK desK .  
 
 
 
 

No comments:

Powered by Blogger.