മഞ്ജു വാര്യർ - സന്തോഷ് ശിവൻ ടീമിൻ്റെ " JACK N JILL " മെയ് ഇരുപതിന് തീയേറ്ററുകളിൽ എത്തും.

മനോഹരമായ ഫ്രെയിമുകളിലൂടെ എന്നും പ്രേക്ഷകരെ കാഴ്ചയുടെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്ന സന്തോഷ് ശിവൻ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ്  " ജാക്ക് N ജിൽ " .  

മെയ് 20ന് ഈ ചിത്രം ജോയ് മൂവി പ്രൊഡക്ഷൻസ് തീയേറ്ററുകളിൽ എത്തിക്കും.

മഞ്ജു വാരിയർ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണിത്. സന്തോഷ് ശിവൻ ഛായാഗ്രഹണവും  സംവിധാനവും നിർവ്വഹിക്കുന്ന  " ജാക്ക് ആൻഡ് ജില്ലിൽ "  കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, Late നെടുമുടി വേണു, ഇന്ദ്രൻസ് , അജു വർഗീസ്, ബേസിൽജോസഫ്എന്നിവരാണ്  മറ്റ്  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ജാക്സ് ബിജോയ്, ഗോപി സുന്ദർ എന്നിവരാണ് സംഗീതംനിർവ്വഹിച്ചിരിക്കുന്നത്.

സയൻസ് ഫിക്ഷൻ രൂപത്തിലുള്ള സിനിമയിൽ ശാസ്ത്രീയ പരീക്ഷണത്തിന് വിധേയയാകുന്ന ഒരു സ്ത്രീയുടെ കഥാപാത്രമാണ് മഞ്ജു വാരിയർ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. 

സലിം പി. ചാക്കോ.
cpK desK .  
 
 
 

No comments:

Powered by Blogger.