പാട്ടിന്റെ വഴിയേ ഇനി ശ്രീശാന്തും . തുടക്കം ബോളിവുഡ് ചിത്രത്തിൽ .....

 
'അഭിനയവും ഡാൻസ് നമ്പറുകളുമായി ബിഗ്‌സ്‌ക്രീനിലും മിനി സ്ക്രീനിലും ഒരേ സമയം തിളങ്ങുന്ന ശ്രീശാന്ത്  മറ്റൊരു മേഖലയിൽ കൂടി ചുവട് വെയ്ക്കുന്നു.ഗായകനായിട്ടാണ് ശ്രീശാന്തിന്റെ പുതിയ ചുവട് വെയ്പ്.

എൻ എൻ ജി ഫിലിംസിനു (NNG FILMS) വേണ്ടി നിരുപ് ഗുപ്ത (NIROUP GUPTA) നിർമ്മിച്ച് പാലൂരാൻ (PAALOORAN) സംവിധാനം ചെയ്യുന്ന " ഐറ്റം നമ്പർ വൺ " എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ക്രിക്കറ്റർ ശ്രീശാന്ത് (SREESANTH) പിന്നണി ഗായകനാകുന്നത്.

ചിത്രത്തിലൊരു കേന്ദ്ര കഥാപാത്രത്തെയും ശ്രീശാന്ത് (SREESANTH)അവതരിപ്പിക്കുന്നുണ്ട്.  "ആളുകൾ ഇഷ്ടപ്പെടുന്ന, വൈറലാകാൻ സാധ്യതയുള്ള പാട്ടാണ്. ഡാൻസ് ഓറിയന്റഡ് എന്റർടെയ്നറെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ കോമഡി ഫ്ലേവറുള്ള കഥാപാത്രമാണ് തന്റേതെ"ന്നും കൊച്ചിയിൽ നടന്ന റിക്കോർഡിംഗ് വേളയിൽ തികഞ്ഞ ആഹ്ളാദത്തോടെ ശ്രീശാന്ത് അഭിപ്രായപ്പെട്ടു.

സജീവ് മംഗലത്താണ് (SAJEEV MANGALATHU) സംഗീത സംവിധാനംനിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു ഐറ്റം പാട്ടിനുവേണ്ടിലോകത്താകമാനം ലക്ഷകണക്കിന് ആരാധകരുള്ള സണ്ണി ലിയോണിയുടെ നൃത്തച്ചുവടുകൾ ചിത്രത്തിന്റെ എടുത്തു പറയാവുന്ന സവിശേഷതകളിലൊന്നാണ്.                                    ബോളിവുഡിലെയും സൗത്തിന്ത്യയിലെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഐറ്റം നമ്പർ വണ്ണിന്റെ ചിത്രീകരണം ഇന്ത്യയിലും വിദേശത്തുമായി ഉടൻ ആരംഭിക്കും. 

പി ആർ ഓ 
അജയ് തുണ്ടത്തിൽ .

No comments:

Powered by Blogger.